2018-03-29 16:59:00

കൊളോസിയത്തിലെ കുരിശിന്‍റെവഴി എഴുതിയത് യുവജനങ്ങള്‍


ദുഃഖവെള്ളി കൊളോസിയത്തില്‍ നടത്തപ്പെടുന്ന കുരിശിന്‍റെവഴിക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും. വെള്ളിയാഴ്ച
മര്‍ച്ച് 30-Ɔο തിയതി രാത്രി 9.15-നാണ് ദീപാര്‍ച്ചനയോടെയുള്ള കുരിശിന്‍റെവഴി ചരിത്രപുരാതനമായ റോമന്‍ കൊളോസിയത്തില്‍ നടത്തപ്പെടുന്നത്.

14 സ്ഥലങ്ങളുള്ള കുരിശിന്‍റെവഴി ഒരുക്കിയത് 18-നും 27-നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള റോമിലെ വിദ്യാര്‍ത്ഥികളാണ്. പ്രശസ്ത ഇറ്റാലിയന്‍ എഴുത്താകാരനും മതാദ്ധ്യാപകുനുമായ അന്ത്രയാ മോന്തയാണ് യുവജനങ്ങളുടെ രചനകള്‍ ക്രോഡീകരിച്ചു ലഭ്യമാക്കുന്നത്.

വത്തിക്കാന്‍റെ മുദ്രണാലയം പുറത്തുകൊണ്ടുവരുന്ന ബഹുവര്‍ണ്ണത്തിലും വിവിധ ഭാഷകളിലുമുള്ള കൊളോസിയത്തിലെ കുരിശിന്‍റെവഴിയുടെ ചിത്രങ്ങള്‍ ക്യൂബയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എണ്ണച്ഛായ ചിത്രങ്ങളില്‍നിന്നും പകര്‍ത്തിയെടുത്തവയാണ്. ഉക്രേനിയന്‍ ചിത്രകാരന്‍, ഐവാന്‍ ക്ലിമോക്കോയുടെ ഭാവനയില്‍ വിരിഞ്ഞവയാണ് അവ.

റോമാരൂപത ക്രമീകരണങ്ങള്‍ ഒരുക്കുന്ന കുരിശിന്‍റെവഴിക്ക് റോമിലെ വിശ്വാസികള്‍ മാത്രമല്ല, രാജ്യാന്ത്രരതലത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും പങ്കെടുക്കുന്ന പതിവുണ്ട്

ENGLISH booklet of the Way of the Cross : http://www.vatican.va/news_services/liturgy/2018/documents/ns_lit_doc_20180330_via-crucis-meditazioni_en.html








All the contents on this site are copyrighted ©.