2018-03-27 16:55:00

യുവജനങ്ങളുടെ ശ്രദ്ധയ്ക്ക്... പേര്‍സിവാള്‍ ഹാള്‍ട്! : യുവജനപ്രതിനിധി


പേര്‍ഴിസിവാള്‍ ഹാള്‍ട്, ഇന്ത്യയിലെ കത്തോലിക്കാ യുവജനപ്രസ്ഥാനം ICYM-ന്‍റെ പ്രസിഡന്‍റ്

യുവജനങ്ങളുടെ ആവശ്യങ്ങള്‍ അടിയന്തിരമാണെന്ന്, ഇന്ത്യയിലെ കത്തോലിക്കാ യുവജനപ്രസ്ഥാനം ICYM-ന്‍റെ പ്രസിഡന്‍റ്, പേര്‍സിവാള്‍ ഹാള്‍ട് (25) പ്രസ്താവിച്ചു.  റോമില്‍ നടന്ന മുന്നോക്ക സിനഡിന്‍റെ പ്രതിനിധിയായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പേര്‍സിവാള്‍ യുവജനങ്ങളുടെ ജീവിതാവശ്യങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഇങ്ങനെ പങ്കുവച്ചത്.  പേഴ്സിവാള്‍ ഹാള്‍ട് ഡെല്‍ഹി അതിരൂപതാംഗവും വ്യാപാരിയുമാണ്.

വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള യുവജനങ്ങളുടെ ആവശ്യങ്ങള്‍ തമ്മില്‍ വലിയ അന്തരം പ്രതീക്ഷച്ചെങ്കിലും പങ്കുവയ്ക്കലില്‍ അവ വളരെ സമരസമുള്ളതും പലപ്പോഴും ഒന്നുതന്നെയാണെന്നും മനസ്സിലായതായി പേര്‍സിവാള്‍ പറഞ്ഞു. ഇന്നത്തെ അയാഥാര്‍ത്ഥ്യമായ ഡിജിറ്റല്‍ ലോകവും യഥാര്‍ത്ഥമായ ജീവിത മേഖലകളും തമ്മിലുള്ള വലിയ അന്തരമാണ് തങ്ങളെ തളര്‍ത്തുന്ന ആദ്യത്തെ വലിയ പ്രശ്നമായി പേര്‍സിവാള്‍ അവതരിപ്പിച്ചത്.

ധൃതഗതിയില്‍ മാറിമറിയുന്ന തൊഴില്‍, വിദ്യാഭ്യാസം, സാങ്കേതികത, ഉപരിപ്ലവമായി വരുന്ന സാമൂഹ്യബന്ധങ്ങള്‍ എന്നിവ യുവജനങ്ങളെ ഏറെ ഭാരപ്പെടുത്തുന്നുണ്ട്. അവ വ്യക്തിജീവിതങ്ങളില്‍ വലിയ സമ്മര്‍ദ്ദവും, ഉല്‍ക്കണ്ഠയും വിഷമസന്ധിയും വളര്‍ത്തുന്നുണ്ട്. പേര്‍സിവാള്‍ ചൂണ്ടിക്കാട്ടി. ബാഹ്യമായ ഇന്നിന്‍റെ സാമൂഹ്യപ്രതിസന്ധികളെ നേരിടാന്‍ വേണ്ടുവോളം ആന്തരികതയും ഉള്‍ക്കാഴ്ചയും, ദൈവവിചാരവും, അല്ലെങ്കില്‍ അതിനുള്ള വീണ്ടുവിചാരവും തങ്ങള്‍ക്കില്ലാതെ പോകുന്നതാണ് കാലികമായ ഈ സമ്മര്‍ദ്ദത്തിന് കാരണമെന്നും മനസ്സിലാക്കുന്നതായി പേര്‍സിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവച്ചു. ജീവിതത്തില്‍ ആദ്ധ്യാത്മികത വേണമെന്ന് അറിയാമെങ്കിലും അതിനുള്ള വഴികളും സാദ്ധ്യതകളും പലപ്പോഴും തങ്ങള്‍ക്ക് സംശയാസ്പദകമാണ്.

നവസാങ്കേതികതയും ആഗോളവത്ക്കരണവും ഇന്ത്യന്‍ യുവതയെ രണ്ടു പതിറ്റാണ്ടായി ആകര്‍ഷിക്കുകയും ഏറെ പ്രതീക്ഷയര്‍പ്പിച്ച് അതിന്‍റെ പിറകെ ലോകത്തിന്‍റെ വിവിധരാജ്യങ്ങളിലേയ്ക്കു കുടിയേറിയെങ്കിലും... അതൊരു സാങ്കേതിക വിസ്ഫോടനമായിരുന്നു (instant technological expolosion).  ഈ മേഖലയില്‍ പെട്ടന്നുള്ള വളര്‍ച്ചുയും താഴ്ചയും തങ്ങളെ തൊഴിലില്ലായ്മയിലേയ്ക്കും, അതുമായ ബന്ധപ്പെട്ട സാമ്പത്തിക വെല്ലുവിളികളിലേയ്ക്കും സാമൂഹ്യ പ്രതിസന്ധികളിലേയ്ക്കും, അസമാധാനത്തിലേയ്ക്കും വീഴ്ത്തിയിട്ടുണ്ട്. ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ള ജീവിതവൈവിധ്യങ്ങളോടും രീതികളോടും ആഗോളവത്ക്കരണം വഴിയുണ്ടായ ബന്ധപ്പെടലുകളും തുറവും കൂടുതല്‍ വെല്ലുവിളികളും സമ്മര്‍ദ്ദവുമാണ് ജീവിതത്തില്‍ ഉളവാക്കിയിരിക്കുന്നത്. 

സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ ഇന്നത്തെ യുവതയ്ക്കു നല്കുന്ന ഒരു കൃത്രിമ ബൗദ്ധിക വിജ്ഞാനമുണ്ടെന്ന് (Artificial intelligence & social media ) പേര്‍സിവാള്‍ പങ്കുവച്ചു. അറിവിന്‍റെ ഈ കുത്തൊഴുക്കു തരുന്ന നല്ലതും ചീത്തയും തമ്മില്‍ വിവേചനമില്ലാത്ത വളര്‍ച്ച അനുഗ്രഹത്തിനുമപ്പുറം ഒരു ശാപമായി പരിണമിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ വിവേചന ശക്തി നഷ്ടപ്പെട്ടുപോകുന്ന ഈ അവസ്ഥാവിശേഷത്തില്‍ (Discerning the purpose of life) യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യപോലുള്ള വൈവിധ്യങ്ങളുടെ സാംസ്ക്കാരിക മത പശ്ചാത്തലത്തില്‍ നന്മയുടെ അവബോധവും വിവേചനശക്തിയും ജീവിതയാത്രയില്‍ യുവജനങ്ങള്‍ക്കു നല്കേണ്ടത് (accompaniment in their journey of life) അനിവാര്യാണെന്ന് പേര്‍സിവാള്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.