2018-03-27 10:45:00

കെമോറോവോ ദുരന്തം: പാപ്പാ അനുശോചനമറിയിച്ചു


2018 മാര്‍ച്ച് 25, ഓശാന ഞായറാഴ്ചയില്‍, സൈബീരിയയിലെ കെമോറോവോയിലെ ഒരു ഷോപ്പിംഗ് കോംപ്ലെക്സില്‍ അഗ്നിബാധയെത്തുടര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനമറിയിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ സന്ദേശം അയച്ചു. 

"കെമോറോവോയിലെ വിന്‍റര്‍ ചെറി കോംപ്ലെസിലെ അഗ്നിബാധമൂലമുണ്ടായ ദുരന്തത്തില്‍ അറിഞ്ഞ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ ഏറെ ദുഃഖിതനാണ്. ഈ ദുരന്തത്തിനിരയായ എല്ലാവര്‍ക്കും, ഹൃദയപൂര്‍വമായ അനുശോചനങ്ങള്‍ അറിയിക്കുന്നു.  മരണമടഞ്ഞവരെ, പ്രത്യേകിച്ചു ജീവിതം നഷ്ടപ്പെട്ട അനേകം കുഞ്ഞുങ്ങളെ, സര്‍വശക്തനായ കരുണാര്‍ദ്ര സ്നേഹത്തിനു സമര്‍പ്പിക്കുന്നു".  ദുഃഖിതരായിരിക്കുന്ന എല്ലാവര്‍ക്കും പാപ്പാ തന്‍റെ പ്രാര്‍ഥന വാഗ്ദാനം ചെയ്യുന്നുവെന്നും, അവരോടൊത്ത് പാപ്പാ ആത്മീയമായി അടുത്തുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് ഏവര്‍ക്കും ദൈവത്തിന്‍റെ അനുഗ്രഹമായ സാന്ത്വനവും സമാധാനവുംപാപ്പാ  യാചിക്കുന്നുവെന്ന വാക്കുകളിലാണ് അവസാനിക്കുന്നത്.

അവധി ദിനത്തില്‍, വിന്‍റര്‍ ചെറി കോംപ്ലെസില്‍ ഉണ്ടായ ഈ അഗ്നിബാധ, അറുപതിലധികം പേരുടെ ജീവന്‍ അപഹരിക്കുകയും  അനേകര്‍ക്ക് പരിക്കേല്‍ക്കുന്നതിനു കാരണമായിത്തീരുകയും ചെയ്തു.  മരിച്ചവരില്‍ പതിമൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.

 








All the contents on this site are copyrighted ©.