2018-03-26 16:48:00

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധവാര പരിപാടികള്‍


വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ :

മാര്‍ച്ച് 28-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ
10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍.

മാര്‍ച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ച
പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... വചനചിന്തകള്‍ പാപ്പാ പങ്കുവയ്ക്കും. അന്ന് പ്രാദേശിക സമയം വൈകുന്നേരം 4.30-ന് തിരുവത്താഴപൂജയും കാലുകഴുകള്‍ ശുശ്രൂഷയും റോമിലെ ത്രസ്തേവരെയിലുള്ള റെജീന ചേളി (Regina Coeli) ജയിലിലെ അന്തേവാസികള്‍ക്കൊപ്പം. പാപ്പാ വചനപ്രഘോഷണം നടത്തും, അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും.

മാര്‍ച്ച് 30-Ɔο തിയതി ദുഃഖവെള്ളിയാഴ്ച, പ്രദേശിക സമയം വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണകര്‍മ്മം എന്നിവ.
അന്നുതന്നെ പ്രാദേശിക സമയം രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴി, സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.

മാര്‍ച്ച് 31-ശനിയാഴ്ച പെസഹാരാത്രി
പ്രാദേശിക സമയം രാത്രി 8.30-ന് പെസഹാജാഗരാനുഷ്ഠാനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍... ആദ്യം ദീപാര്‍ച്ചന, ജ്ഞാനസ്നാനജലാശീര്‍വ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം, തുടര്‍ന്ന് ഉത്ഥാനമഹോത്സവത്തിന്‍റെ സമൂഹബലിയര്‍പ്പണം എന്നിവ. പാപ്പാ ദിവ്യബലിമദ്ധ്യേ വചനചിന്തകള്‍ പങ്കുവയ്ക്കും.

ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റര്‍ദിനം പ്രാദേശിക സമയം രാവിലെ
10.00 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്ഥാനമഹോത്സവത്തിന്‍റെ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്കും.
തുടര്‍ന്ന് മദ്ധ്യാഹ്നം 12 മണിക്ക് Urbi et Orbi നഗരത്തിനും ലോകത്തിനും എന്ന സന്ദേശം, ത്രികാലപ്രാര്‍ത്ഥന, അപ്പസ്തോലിക ആശീര്‍വ്വാദം എന്നിവയോടെ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ സമാപിക്കും.








All the contents on this site are copyrighted ©.