2018-03-25 10:31:00

യേശുവിനോടൊപ്പം വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കാം @pontifex


മാര്‍ച്ച് 25, ഓശാന ഞായറാഴ്ച രാവിലെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം:

 “ദൈവാരൂപിയുടെ കൃപാവരത്താല്‍ നിറഞ്ഞൊരു ഈസ്റ്റര്‍ ആഘോഷിക്കാന്‍
യേശുവിനോടൊപ്പം നമുക്കും ഈ വിശുദ്ധവാരത്തിലേയ്ക്കു പ്രവേശിക്കാം.”

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലാണ് ഓശാന ഞായര്‍ ആഘോഷങ്ങള്‍ നടന്നത്. പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സിസ് ഒലിവുചില്ലകളും കുരുത്തോലകളും ആശീര്‍വ്വദിച്ച് ജനങ്ങള്‍ക്കു നല്കിക്കൊണ്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയും. ഇന്ന് വത്തിക്കാനിലും പൊതുവെ യൂറോപ്പിലും യുവജനദിനം ആചരിക്കുന്ന ദിവസംകൂടിയാണ്.

റോമില്‍ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങളുടെ സിനഡിന് ഒരുക്കമായുള്ള സംഗമത്തിന് ലോകത്തിന്‍റെ നാനാഭാഗത്തുന്നു എത്തിയിരിക്കുന്ന 300-ല്‍ അധികം യുവജനപ്രതിനിധികളും പാപ്പായുടെ സമൂഹദിവ്യബലിയര്‍പ്പണത്തില്‍ വിശിഷ്ടാധിതികളെപ്പോലെപങ്കെടുക്കുന്നുണ്ട്. അവരില്‍ ഇന്ത്യക്കാരുടെ 12 അംഗ സംഘത്തില്‍ 4 മലയാളികളുണ്ട്. കൂടാതെ ഒരു സിക്കുകാരനായ യുവാവും ഹൈന്ദവയുവാവും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്. വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞുനില്ക്കുന്നൊരു വിശ്വാസസമൂഹമാണ് ഹോസന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. യുവജനദിനമാകയാല്‍ റോമാരൂപതക്കാരായ യുവജനങ്ങളുടെ വന്‍ സാന്നിദ്ധ്യവും കാണാമായിരുന്നു.

പാപ്പായുടെ ട്വിറ്റര്‍ ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, പോളിഷ്, ലത്തീന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ യാഥാക്രമം കണ്ണിചേര്‍ത്തിട്ടുണ്ട്. ഏവര്‍ക്കും ഓശാന മഹോത്സവത്തിന്‍റെ ആശംസകള്‍!

Entriamo con il Signore Gesù in questa Settimana Santa per celebrare la Pasqua con cuore rinnovato dalla grazia dello Spirito Santo.
We enter this Holy Week with the Lord Jesus in order to celebrate Easter with hearts that are renewed by the grace of the Holy Spirit.
Entremos con Jesús en la Semana Santa para celebrar la Pascua con el corazón renovado por la gracia del Espíritu Santo.
Treten wir mit dem Herrn Jesus in diese Heilige Woche ein und feiern wir Ostern mit einem Herzen, das die Gnade des Heiligen Geistes erneuert hat!
Entrons avec le Seigneur Jésus dans cette Semaine Sainte pour célébrer la Pâques avec un cœur renouvelé par la grâce de l'Esprit Saint.
Entremos com o Senhor Jesus nesta Semana Santa para celebrar a Páscoa com um coração renovado pela graça do Espírito Santo.
Wchodzimy z Panem Jezusem w ten Wielki Tydzień, aby świętować Wielkanoc z sercem odnowionym przez łaskę Ducha Świętego.
Una cum Domino ingrediamur hanc hebdomadam sanctam ad Pascha celebrandum corde per Spiritus Sancti gratiam renovato.
لندخل مع الرب يسوع في هذا الأسبوع المقدّس لنحتفل بعيد الفصح بقلب جدّدته نعمة الروح القدس








All the contents on this site are copyrighted ©.