രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.
സംഗീതം ജെറി അമല്‍ദേവ്
ആലാപനം ബിജു നാരായണനും സംഘവും
പല്ലവി
ഓശാനാ രക്ഷകനോശാനാ
ഓശാനാ പുത്രന്നോശാനാ
അനുപല്ലവി
ഒലിവു പൂക്കും താഴ്വരയില്
ഒഴുകിടും കേദ്രോണില്
കളകളമിളകും പുഴതന്നരികില്
ജനനിരയൊന്നായ് പാടി.
- ഓശാനാ....
ചരണം 1
സ്വര്ഗ്ഗവാസികള് ഒത്തൊരുമിച്ചി-
ന്നാബയെ വാഴ്ത്തുന്നൂ
പരിശുദ്ധന് ചിരപരിശുദ്ധന്
പരമോന്നത പരിശുദ്ധന്
ആ...
ഭൂനിവാസികള്‍ ഒത്തൊരുമിച്ചി-
ന്നേശുവെ വാഴ്ത്തുന്നൂ
കര്ത്താവിന് തിരുനാമത്തില്‍
വരുവോനെ വാഴ്ത്തുന്നൂ.
- ഓശാനാ....
ചരണം 2
വഴിനീളെ ഇവര്‍ ഒലിവുകമ്പുകള്
വീശിപ്പാടുന്നൂ
മിഴീനിറയെ ഗുരു ചെയ്ത നന്മതന്
ഓര്‍മ്മ തിളങ്ങുന്നൂ
സ്വര്‍ഗ്ഗരാജ്യം മന്നിതിലേകും
നിത്യസമാധാനം
പാപത്തിന് കറമായ്-
ച്ചെന്നതിനാലെ വാഴ്ത്തുന്നൂ.
- ഓശാനാ....
കോതമംഗലം കിഴക്കുള്ള നിര്‍മ്മല്‍ഗ്രാം ആശ്രമത്തിന്റെ
പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഏകദേശം
15 വര്‍ഷങ്ങള്‍ക്കുമുന്‍പ് അമല്‍ദേവും സണ്ണിയച്ചനു ഒരുമിച്ചിരുന്ന് ഒരുക്കിയതാണ് ശ്രയമായ
ഈ ഓശാനഗീതം. സണ്ണിയച്ചന്റെ തോട്ടത്തില്‍നിന്നും ഉയര്‍ന്ന പരിമളം ഈ ഗാനത്തില്‍ ലയിച്ചു
ചേര്‍ന്നിട്ടുണ്ട്. അതിന്റെ ആസ്വാദനത്തിമിര്പ്പില് ബിജു നാരായണനും സംഘവും പാടുന്നു!
ഈ നല്ലഗാനത്തിന്റെ നിര്‍മ്മിതിയില്‍ സഹകരിച്ച എല്ലാ കലാകരാന്മാരെയും, വിശിഷ്യാ നിര്‍മ്മല്‍ ഗ്രാമിലെ സണ്ണിയച്ചനെയും അന്തേവാസികളെയും അമല്‍ദേവിനെയും ഗായകന് ബിജുവിനെയും സ്നേഹത്തോടെ ഈ ഓശാനനാളില്‍ അനുസ്മരിക്കുന്നു! നന്ദിയും അഭിനന്ദനങ്ങളും!!
All the contents on this site are copyrighted ©. |