2018-03-23 12:46:00

മന്ത്രി കടകംപള്ളിയുമായുള്ള അഭിമുഖം ഭാഗം-2


സഹകരണമേഖലയെക്കുറിച്ച്...
കേരളത്തിന്‍റെ നിജസ്ഥിതിയും ഭാവി പദ്ധതികളും...


കേരളത്തിന്‍റെ വിനോദസഞ്ചാരം, സഹകരണം ദേവസ്വം ബോര്‍ഡ് എന്നീ മേഖലകളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗമാണിത്.

ജര്‍മ്മനിയിലെ ബെര്‍ളിന്‍ നഗരത്തില്‍ നടന്ന അന്താരാഷ്ട്ര വിനോദസഞ്ചാരമേളയില്‍ പങ്കെടുത്തശേഷമാണ് മന്ത്രി കടകംപള്ളി മാര്‍ച്ച് 12-Ɔο തിയതി തിങ്കളാഴ്ച റോമില്‍ എത്തിയത്. 14-‍Ɔο തിയതി ബുധനാഴ്ച  വത്തിക്കാനിലെ പൊതുകൂടിക്കാഴ്ചാ വേദിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്താന്‍ അദ്ദേഹത്തിന‍് അവസരം കിട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ക്ഷണക്കത്ത് നല്കിക്കൊണ്ട്, കേരളസര്‍ക്കാരിന്‍റെയും ജനങ്ങളുടെയും പേരില്‍ ‘ദൈവത്തിന്‍റെ നാട്ടിലേയ്ക്ക്…’ പാപ്പായെ ക്ഷണിക്കുകയുണ്ടായി. ഹ്രസ്വമായ കൂടിക്കാഴ്ചയില്‍ പാപ്പായോടു സംസാരിക്കാനും സമ്മാനങ്ങള്‍ കൈമാറാനും മന്ത്രിക്കു പത്നി സുലേഖയ്ക്കും ഭാഗ്യമുണ്ടായി.

23 മാര്‍ച്ച് 2018 / പ്രോഗ്രാം








All the contents on this site are copyrighted ©.