2018-03-21 16:49:00

പാപ്പാ ഫ്രാന്‍സിസ് ഡബ്ലിന്‍ സന്ദര്‍ശിക്കും


2018 ആഗസ്റ്റ് 25, 26 തിയതികളില്‍ - ആഗോള കുടുംബസംഗമം

അയര്‍ലണ്ടിലെ ഡ്ബ്ലിന്‍ നഗരത്തില്‍ അരങ്ങേറുന്ന ആഗോള കുടുംബസംഗമത്തില്‍ പങ്കെടുക്കാനാണ് പാപ്പാ ഫ്രാന്‍സിസ് ഈ അപ്പസ്തോലികയാത്ര പ്രധാനമായും നടത്തുന്നത്.  മാര്‍ച്ച് 21-Ɔ‍ο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് 2018 ആഗസ്റ്റ് 25, 26 തിയതികളില്‍ നടത്തപ്പെടാന്‍ പോകുന്ന ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്തന്നെ ജനങ്ങളെ അറിയിച്ചത്.

തന്നെ ക്ഷണിച്ച രാഷ്ട്രത്തലവന്മാര്‍ക്കും, മെത്രാന്മാര്‍ക്കും, വിശിഷ്യാ ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിനും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. അതുപോലെ തന്‍റെ യാത്രയുടെ ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടി നന്ദിയര്‍പ്പിച്ചുകൊണ്ടാണ് പൊതുകൂടിക്കാഴ്ചയില്‍ അന്ത്യത്തില്‍ നടത്തിയ പ്രസ്താവ പാപ്പാ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.