2018-03-21 19:21:00

അഴിമതി ആരോപണത്തില്‍ മെത്രാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു


ബ്രസീലിലെ ഫോര്‍മോസായുടെ മെത്രാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

പശ്ചിമ ബ്രസീലിലെ ഫോര്‍മോസ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഹൊസ്സെ റൊനാള്‍ദോ റിബേരോയാണ് അഴിമതിയും അതുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുംമൂലം പൊലീസിന്‍റെ പിടിയിലായത്. ബിഷപ്പ് റിബേരോയും അദ്ദേഹത്തിന്‍റെ വികാരി ജനറള്‍ ഉള്‍പ്പെടെ 4 വൈദികരും, 8 അല്‍മായരും കേസില്‍ പൊലീസിന്‍റെ വലയത്തില്‍ കുടുങ്ങിയിട്ടുണ്ട്.
മാര്‍ച്ച് 20-ലെ വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു.

രൂപതാസ്വത്തുക്കളുടെ ആസ്തിയില്‍ 6 ലക്ഷം ഡോളര്‍, 4 കോടിയോളം രൂപയുടെ അഴമതി ആരോപണത്തിലാണ് ബിഷപ്പ് റിബേരോയും സംഘവും അറസ്റ്റിലായിരിക്കുന്നതെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം അറിയിച്ചു. രൂപത വക സ്വത്തുക്കളുടെ തിരിമറിയിലാണ് കോടികള്‍ വരുന്ന തുക മെത്രാനും സംഘവും തട്ടിയെടുത്തതു തെളിയിക്കപ്പെട്ടതോടെയാണ് സഭയുടെ അഴിമതി സംഘം അറസ്റ്റിലായത്. ഫോര്‍മോസാ, ഗോയാസ്, പ്ലാനാള്‍ത്തീന എന്നീ മൂന്നു സ്ഥലങ്ങളില്‍നിന്നായിട്ടാണ് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തത്.  ജനപ്രതിനിധികളും വൈദികരും ഉള്‍പ്പെട്ട രൂപതാ ഭരണസമിതിയാണ് മെത്രാനും സംഘത്തിനുമെതിരെ കേസുമായി കോടതിയില്‍ നീതി തേയിയത്. സംവാദവും അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ടതില്‍പ്പിന്നെയാണ് രൂപതാസമിതി കേസിനുപോയത്.

സഭാശുശ്രൂഷകര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനോ, മറച്ചുവയ്ക്കാനോ, അവരെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താനോ വത്തിക്കാനോ പാപ്പായോ ഇടപെടുന്ന പതിവില്ലെന്നും, കുറ്റവാളികള്‍ സഭാമക്കളാണെങ്കിലും അടിസ്ഥാനപരമായി അതാതു രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ കോടതിയെ അനുസരിക്കാനും നിയമാനുസൃതം പ്രവര്‍ത്തിക്കാനും കടപ്പെട്ടവരാണ്. വത്തിക്കാന്‍റെ വാര്‍ത്താവിഭാഗം പ്രസ്താനയിലൂടെ വ്യക്തമാക്കി.








All the contents on this site are copyrighted ©.