2018-03-20 08:30:00

തന്‍റെ നാട്ടുകാര്‍ക്ക് കൃതജ്ഞതാമഞ്ജരിയുമായി പാപ്പാ


ഐക്യം സംഘര്‍ഷത്തെ വെല്ലുന്നുവെന്ന് മാര്‍പ്പാപ്പാ.

വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനമായ മാര്‍ച്ച് 19,ഇക്കൊല്ലം തന്‍റെ സ്ഥാനാരോഹണത്തിന്‍റെ അഞ്ചാം വാര്‍ഷിക ദിനമാകയാല്‍, അതിനോടനുബന്ധിച്ച് തന്‍റെ ജന്മനാടായ അര്‍ജന്തീനയിലെ എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഐക്യത്തിന്‍റെ ശ്രേഷഠതയെപ്പറ്റി ഇങ്ങനെ കുറിച്ചത്.

അര്‍ജന്തീനക്കാരോട് തന്‍റെ വാത്സല്യവും നന്ദിയും പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ പാപ്പാ അവര്‍ക്ക് അപ്രീതികരമായ എന്തെങ്കിലും പ്രവൃത്തികള്‍ തന്‍റെ   ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാപ്പു ചോദിക്കുകയും ചെയ്യുന്നു.

തന്‍റെ നാടിനോടുള്ള സ്നേഹം ഇന്നും വലുതും തീവ്രതരവുമായി തുടരുന്നുവെന്നും പാപ്പാ കത്തില്‍ വ്യക്തമാക്കുന്നു.

ജനസേവനത്തിനായി തന്നെ ഒരുക്കി അയച്ചത് അര്‍ജന്തീനയിലെ തന്‍റെ പ്രിയപ്പെട്ട ജനങ്ങളാണെന്ന് അനുസ്മരിക്കുന്ന പാപ്പാ, നന്മയുടെയും മനോഹാരിതയുടെയും ചാലുകളും, ജീവന്‍റെയും നീതിയുടെയും സംരക്ഷകരും സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വിതക്കാരും സ്വന്തം പ്രവര്‍ത്തനങ്ങളാല്‍ മെച്ചപ്പെട്ടൊരു ലോകത്തിന്‍റെ ശില്‍പികളും ഏറ്റം ബലഹീനര്‍ക്കു താങ്ങും ആയിരിക്കുന്നതിന് അവര്‍ക്ക് കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.