2018-03-17 09:31:00

യുവപ്രാതിനിധ്യം: പ്രീ-സിനഡിലേയ്ക്കു രണ്ടുപേര്‍കൂടി


മാര്‍ച്ച് 19-24 തീയതികളിലായി വത്തിക്കാനില്‍ വച്ചു നടക്കുന്ന സിനഡൊരുക്ക സമ്മേളനത്തിലേയ്ക്ക് ഫ്രാന്‍സീസ് പാപ്പാ ഇറ്റാലിയന്‍ സോളിഡാരിറ്റി സെന്‍റര്‍ അന്തേവാസികളായ യുവജനങ്ങളില്‍ നിന്നു രണ്ടുപേരെ ക്ഷണിച്ചതായി വത്തിക്കാന്‍ അറിയിച്ചു.  മയക്കുമരുന്നിനടിമകളായവര്‍ക്കുള്ള ഈ മോചനശുശ്രൂഷാകേന്ദ്രത്തില്‍ നിന്നു പ്രത്യേക ക്ഷണം സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒരു യുവാവും ഒരു യുവതിയും സിനഡൊരുക്ക സമ്മേളനത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഈ അടിമത്തത്തില്‍ നിന്ന്, പുനര്‍ജ്ജന്മത്തിന്‍റെ വഴിയിലെത്തിയതെങ്ങനെ എന്നതിനു സാക്ഷ്യമേകും.

മയക്കുമരുന്ന് ഉപയോഗം വ്യാപകമായ 1960-70 കാലഘട്ടങ്ങളെക്കാള്‍ ഇന്ന് അത് രൂപത്തിലും ഭാവത്തിലും വിവിധതരം അടിമത്തത്തിലേയ്ക്കു മാറിയിരിക്കുന്നുവെന്നും, അവിടെയെല്ലാം, ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ദോണ്‍ മാരിയോ പിക്കി രൂപപ്പെടുത്തിയ പരിഹാരം, വ്യക്തിക്കു പ്രാധാന്യം കൊടുത്തു കൊണ്ടു  തിന്മയ്ക്കടിമപ്പെട്ട വ്യക്തിയെ പുനര്‍ജ്ജന്മത്തിലേയ്ക്കു നയിക്കുന്നതാ ണെന്നും, പ്രസിഡന്‍റ് റൊബേര്‍തോ മിനെയോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.