2018-03-17 10:01:00

കര്‍ദി. മര്‍ത്തീനിയുടെ ധ്യാനവിചിന്തനങ്ങള്‍: "മഗ്ദലേനമറിയം"


ലോകപ്രശസ്ത ബൈബിള്‍പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച കര്‍ദിനാള്‍ കാര്‍ലോ മരിയ മര്‍ത്തീനിയുടെ ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത ധ്യാനചിന്തകളുമായി പുറത്തിറങ്ങിയ "മഗ്ദലേനമറിയം" എന്ന പുതിയ ഗ്രന്ഥം മാര്‍ച്ചു 15-ാംതീയതി മുതല്‍ ലഭ്യമാണ്.  “മറിയം മഗ്ദലേന യുടെ തനിമയെക്കുറിച്ച് അറിയുന്നതില്‍ ഇനിയും നമുക്കു താല്പര്യം കുറവാണ്. അവളുടെ കഥ, ദൈവത്തിന്‍റെ ഹൃദയത്തോട്, യേശുവിന്‍റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്” എന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് ഇതില്‍. അദ്ദേഹം മിലാനില്‍വച്ച് സമര്‍പ്പിതര്‍ക്കു നല്‍കിയ ധ്യാനവിചിന്തനങ്ങളുടെ ഈ സമാഹാരം 160 പേജുകളില്‍, മിലാനിലെ തേറാ സാന്ത ഫൗണ്ടേഷനാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.