2018-03-17 06:48:00

മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ വത്തിക്കാന്‍ റേഡിയോയില്‍


സഹകരണ-വിനോദസഞ്ചാര-ദേവസ്വം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രനുമായുള്ള അഭിമുഖം.

ജര്‍മ്മനിയിലെ ബര്‍ലിന്‍ നഗരത്തില്‍ അന്താരാഷ്ട്ര വിനോദസഞ്ചാര വാണിജ്യ മേളയില്‍,അതായത്, ബെര്‍ലിന്‍ ഐടിബിയില്‍, പങ്കെടുത്തതിനുശേഷം ചതുര്‍ദിന സന്ദര്‍ശനപരിപാടിയുമായി  ഇക്കഴിഞ്ഞ തിങ്കളാഴ്ച, പന്ത്രണ്ടാം തിയതി (12/03/18) റോമില്‍ എത്തിയ അദ്ദേഹം  അതിനടുത്ത ദിവസമാണ്  വത്തിക്കാന്‍ റേഡിയോ സന്ദര്‍ശിച്ചതും വത്തിക്കാന്‍ റേഡിയോ ശ്രോതാക്കള്‍ക്കായി തന്‍റെ വീക്ഷണങ്ങള്‍ പങ്കുവച്ചതും.

“ദൈവത്തിന്‍റെ സ്വന്തം നാടായ” കേരളത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനു നല്കേണ്ട പ്രാധാന്യം, ഗിരിവര്‍ഗ്ഗക്കാരുടെ, ആദിവാസികളുടെ, തനിമയെയും അവരുടെ അവകാശങ്ങളെയും ആദരിക്കേണ്ടതിന്‍റെ അനിവാര്യത തുടങ്ങിയവയെക്കുറിച്ച് ഫാദര്‍ വില്യം നെല്ലിക്കല്‍ ഉന്നയിച്ച ചോദ്യങ്ങളോട് ബഹുമാനപ്പെട്ട മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനങ്ങള്‍ ഇഴചേര്‍ത്തു,  പ്രത്യുത്തരിക്കുന്നു ഈ അഭിമുഖത്തില്‍.
All the contents on this site are copyrighted ©.