2018-03-14 18:54:00

ഈശ്വരാന്വേഷണ പാതയില്‍‍ സംവാദം അനിവാര്യം


14 മാര്‍ച്ച് 2018 വത്തിക്കാന്‍.

മാര്‍ച്ച് 14-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പ് തയ്-വാനില്‍നിന്നും എത്തിയ താവോ മത പ്രതിനിധികളുമായി നടത്തിയ നേര്‍ക്കാഴ്ചയിലാണ് മതത്തിന്‍റെ പ്രതിനിധികളെ സംവാദത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.

സംവാദം ആശയപരം മാത്രമല്ല, അത് മാനുഷികവും വ്യക്തികള്‍ തമ്മിലും നടക്കേണ്ടതാണ്. മനുഷ്യര്‍ പരസ്പരം അടുത്ത്, മെല്ലെ മാനവികതയുടെ കൂട്ടായ്മ തന്നെ വളരുന്നതിനും മനുഷ്യന്‍ ദൈവത്തിങ്കലേയ്ക്ക് കൂടുതല്‍ അടുക്കുന്നതിനും സംവാദം സഹായകമാകും. അതിനാല്‍ ഈ സന്ദര്‍ശനവും കൂടിക്കാഴ്ചയും താന്‍ ഏറെ വാത്സല്യത്തോടെയാണ് വീക്ഷിക്കുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.   തയ്-വാനിലേയ്ക്ക് തന്നെ ക്ഷണിച്ചതിന് പ്രത്യേകം നന്ദിപറഞ്ഞുകൊണ്ടാണ് ഹ്രസ്വമായ നേര്‍ക്കാഴ്ച പാപ്പാ ഉപസംഹരിച്ചുകൊണ്ട് പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക് തുറന്ന പേപ്പല്‍ വാഹനത്തില്‍ പുറപ്പെട്ടത്.

തായ്പെയിലെ വിഖ്യാതമായ താവോയിസ്റ്റ് ബവോവന്‍ ക്ഷേത്രത്തിലെ 20 അംഗപ്രതിനിധി സംഘമാണ് മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിലെത്തിയത്.
All the contents on this site are copyrighted ©.