2018-03-10 12:15:00

പാപ്പാ വിശുദ്ധ എജീദിയൊയുടെ സമൂഹത്തിലേക്ക്


ഫ്രാന്‍സീസ് പാപ്പാ വിശുദ്ധ എജീദിയൊയുടെ സമൂഹം ഞായറാഴ്ച (11/03/18) സന്ദര്‍ശിക്കും.

1968 ല്‍ സ്ഥാപിതമായ ഈ സമൂഹത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് പാപ്പായുടെ ഈ സന്ദര്‍ശനം.

ഞായാറാഴ്ച വൈകുന്നേരം പാപ്പാ, റോമില്‍,വി.എജീദിയോയുടെ നാമത്തിലുള്ള ഈ സമൂഹത്തിന്‍റെ ആസ്ഥാനത്തുവച്ച് സമൂഹാംഗങ്ങളെ സംബോധനചെയ്യുകയും വചന ശുശ്രൂഷ നയിക്കുകയും ചെയ്യും.

പൊന്തിഫിക്കല്‍ അംഗീകാരമുള്ള അല്മായ പ്രസ്ഥാനമാണ് വിശുദ്ധ എജീദിയോയുടെ സമൂഹം.

പാവപ്പെട്ടവര്‍ക്കും പ്രാന്തവല്‍കൃതര്‍ക്കും പരിത്യക്തര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയും, വിശ്വശാന്തിക്കായും അനവരതം യത്നിക്കുന്ന ഈ സമൂഹത്തിന്‍റെ  സ്ഥാപകന്‍ അന്ത്രെയ റിക്കാര്‍ദി ആണ്.

70 നാടുകളില്‍ ഈ സമൂഹം പ്രവര്‍ത്തനനിരതമാണ്.

ഫ്രാന്‍സീസ് പാപ്പാ ഈ ശോസഭയില്‍ ചേര്‍ന്നതിന്‍റെ അറുപതാം വാര്‍ഷികം കൂടിയാണ് മാര്‍ച്ച് പിതനൊന്ന് ഞായറാഴ്ച.

1958 മാര്‍ച്ച് പതിനൊന്നിനാണ് അന്ന്, ഹൊര്‍ഹെ ബെര്‍ഗോല്യൊ എന്ന നാമധാരിയായിരുന്ന, ഫ്രാന്‍സീസ് പാപ്പാ ഈശോസഭയില്‍ ചേര്‍ന്നത്. 1969 ഡിസമ്പര്‍ 13ന് പൗരോഹിത്യം സ്വീകരിച്ച പാപ്പാ 1973 ഏപ്രില്‍ 22 നാണ് ഈശോസഭയില്‍  നിത്യവ്രതവാഗ്ദാനം നടത്തിയത്.








All the contents on this site are copyrighted ©.