2018-03-10 11:57:00

കാരുണ്യ സംസ്കൃതി പരിപോഷിപ്പിക്കുക - പാപ്പാ


മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിന്‍റെ പുനരാവിഷ്ക്കാരത്തില്‍ അധിഷ്ഠിതമായ കാരുണ്യ സംസ്കൃതി സഹോദര്യജീവിതം വഴിയും പരിശുദ്ധാരൂപിയുടെ സഹായത്താലും ഊട്ടിവളര്‍ത്താന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

“കാരുണ്യത്തിന്‍റെ  ഉറവ” അഥവാ “ഫൊന്തേന്‍ ദെ ല മിസരിക്കോര്‍ദ്” (FONTAINE DE LA MISERICORDE) എന്ന സംഘടനയിലെ അമ്പതിലേറെ അംഗങ്ങളെ ശനിയാഴ്ച (10/03/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അപരനെ നിസ്സംഗതോയോടെ നോക്കുന്നതും സഹോദരങ്ങളുടെ യാതനകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്നതുമായിരിക്കരുത് പരിപോഷിപ്പിക്കേണ്ട ഈ സംസ്കൃതി എന്ന് പാപ്പാ വ്യക്തമമാക്കി.

പ്രാര്‍ത്ഥനയില്‍ സ്ഥൈര്യവും ക്രമവും കാത്തുസൂക്ഷിക്കാനും പാപ്പാ ഈ സംഘടനയിലെ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

കര്‍ത്താവുമായുള്ള ഹൃദയസമാഗമത്തിലും അവിടത്തെ വചനശ്രവണത്തിലുമാണ് അവിടത്തെ കരുണയുടെ ജീവകജലത്താല്‍ അനുദിനം വീണ്ടും ജനിക്കാന്‍ നമുക്ക് സാധിക്കുകയെന്നും പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.