2018-03-08 20:08:00

പാക്കാസ്ഥാനി സഭാചരിത്രം ഉര്‍ദു ഭാഷയില്‍


പാക്കിസ്ഥാനിലെ കത്തോലിക്കാ സഭാചരിത്രം ഉര്‍ദു ഭാഷയില്‍

2011-ല്‍ ദേശീയ കത്തോലിക്ക ദൈവശാസ്ത്ര കേന്ദ്രം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സഭാചരിത്രത്തിന്‍റെ സംക്ഷിപ്ത രൂപമാണ് ഓസ്ട്രേലിയന്‍ മിഷണറിയും സഭാചരിത്രകാരനും പണ്ഡിതനുമായ ഫാദര്‍ റോബര്‍ട്ട് മാക്യുലോക്കിന്‍റെ നേതൃത്വത്തില്‍ അതിന്‍റെ സംപൂര്‍ണ്ണവും സങ്കീര്‍ണ്ണവുമായ രൂപം ഉര്‍ദു ഭാഷയില്‍ പ്രകാശിപ്പിച്ചത്. മാര്‍ച്ച് 5-നായിരുന്നു കറാച്ചിയിലെ ദേശീയ ദൈവശാസ്ത്ര കേന്ദ്രത്തില്‍ ഗ്രന്ഥം പ്രകാശിതമായത്.

ഇംഗ്ലിഷ് ഉള്‍പ്പെടെ അഞ്ചു ഭാഷകളില്‍ ദേശീയ ദൈവശാസ്ത്ര കേന്ദ്രം അച്ചടിച്ചിട്ടുള്ള പാക്കിസ്ഥാന്‍റെ സഭാചരിത്രമാണ് ഇപ്പോള്‍ ഏറെ പൗരാണികവും ബഹുഭൂരിപക്ഷം പാക്കിസ്ഥാനികളും അറബികളും ഇന്ത്യക്കാരും പാര്‍സികളും, അതിലേറെ മുസ്ലിങ്ങളും ലോകത്ത് ഉപയോഗിക്കുന്ന പൗരാണിക സാഹിത്യഭാഷ ഉറുദുവില്‍ പുറത്തുകൊണ്ടുവന്നത്. ഓബ്ലേറ്റ്സ് ഓഫ് മേരി ഇമാക്യുലേറ്റ് സന്ന്യാസ വൈദികനും പാക്കിസ്ഥാനി സാഹിത്യകാരനുമായ ഗുല്‍ഷന്‍ ബര്‍ക്കത്താണ് കറാച്ചിയിലെ ദൈവശാസ്ത്ര കേന്ദ്രത്തിന്‍റെ ഡയറക്ടറായ ഫാദര്‍ മാക്യുലോക്ക് പ്രസാധകരായി പുറത്തുവന്നിട്ടുള്ള മൂലരചനയുടെ പരിഭാഷകന്‍.

ഉര്‍ദു ഭാഷയില്‍ കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ക്ക് പാക്കിസ്ഥാനിലും ഇന്ത്യയിലും മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലും പാര്‍സി കുടിയേറ്റക്കാരുടെ ഇടയിലും പ്രിയമുണ്ടെന്ന്, പ്രസാധകരായ പാക്കിസ്ഥാനി ദൈവശാസ്ത്ര കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ മാക്യുലോക് അഭിപ്രായപ്പെട്ടു.    
All the contents on this site are copyrighted ©.