2018-03-07 18:26:00

പോള്‍ ആറാമന്‍ പാപ്പായും ഓസ്ക്കര്‍ റൊമേരോയും വിശുദ്ധപദത്തിലേയ്ക്ക്...!


വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഡിക്രി പ്രസിദ്ധപ്പെടുത്തി.

1. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ (18971978),
2. എല്‍ സാല്‍വദേറിലെ രക്തസാക്ഷി, വാഴ്ത്തപ്പെട്ട മെത്രാന്‍ ഓസ്കര്‍ റൊമേരോ (1917-1980),
3. പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ
സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി,
4. വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ (1853-1913), രൂപതാവൈദികന്‍,
5. പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക,
വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ എന്നിവര്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ഇതു സംബന്ധിച്ച ഡിക്രി മാര്‍ച്ച്
7-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തി. മേല്പറഞ്ഞ വാഴ്ത്തപ്പെട്ടവരുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗശാന്തികള്‍ വിദഗ്ദ്ധരുടെ പഠനങ്ങള്‍ക്കുശേഷം പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെയാണ് മേല്പറഞ്ഞ നാമകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.

നിഷ്പ്പാദുക കര്‍മ്മലീത്ത സഭാംഗവും പരാഗ്വേ സ്വദേശിനിയുമായ - ധന്യയായ മരിയ ഫെലീഷ്യായുടെ (1925-1959) മദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതരോഗശാന്തിയും ഡിക്രിപ്രകാരം അംഗീകരിക്കപ്പെടുകയുണ്ടായി. ധ്യനായ മരിയ ഫെലീഷ്യ ആസന്ന ഭാവിയില്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

കൂടാതെ ആഗോളസഭയിലെ  താഴെ പറയുന്ന 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച ഡിക്രിപ്രകാരം പ്രഖ്യാപിക്കപ്പെടുകയുണ്ടായി:
1. സ്ലൊവേക്യ സ്വദേശിനി - രക്തസാക്ഷിയായ
ദൈവദാസി അന്ന കൊലസരോവാ (1928-1944).
2. പോളണ്ടുകാരി - ദിവ്യരക്ഷക സഭാംഗമായ വൈദികന്‍,
ദൈവദാസന്‍ ബെര്‍ണാര്‍ദോ ലുബിയേന്‍സ്കി (1846-1933).
3. ഇറ്റലിക്കാരന്‍ - കപ്പൂച്ചിന്‍ സഭാംഗം
ദൈവദാസന്‍ ചെചീലിയോ മരീയ കോര്‍ത്തിനോവിസ് (1885-1984).
4. ഇറ്റലിക്കാരി - ദൈവപരിപാലനയുടെ വൊഗേരായിലെ ബെനഡിക്ടൈന്‍ സഹോദരിമാരുടെ സന്ന്യാസസഭാ സ്ഥാപക
ദൈവദാസി ജുസ്തീനാ ഷ്യപ്പരോളി (1819-1877),
5. മേല്പറഞ്ഞതന്നെ സന്ന്യാസസഭയുടെ സഹസ്ഥാപകയായ ജൂസ്തീനയുടെ സഹോദരി,
മരിയ ഷ്യപ്പരോളി (1815-1882)
6. ദൈവമാതാവിന്‍റെ നാമത്തിലുള്ള അല്‍മായ സ്ത്രീകളുടെ കൂട്ടായ്മയുടെ സ്ഥാപക, ഡൊമിനിക്കന്‍ മൂന്നാം സഭാംഗം 
ഇറ്റലിക്കാരി - ദൈവദാസി മരിയ അന്തോണി ബര്‍ദോണി (1916-1978).
7. ഇറ്റലിക്കാരി
ദൈവദാസിയായ അല്‍മായ അലസാന്ദ്ര സാബത്തീനി (1961-1984).
All the contents on this site are copyrighted ©.