2018-03-05 08:28:00

പാപ്പായുടെ "കാരുണ്യവെള്ളി" ആചരണം


തടവുകാരികളായ സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളും വസിക്കുന്ന ഭവനം “കാസ ദി ലേദ” പാപ്പാ സന്ദര്‍ശിച്ചു.

കരുണയുടെ ജൂബിലിവര്‍ഷത്തില്‍ താന്‍ വ്യക്തിപരമായി ആരംഭിച്ച “കരുണയുടെ വെള്ളി” ആചരണത്തിന്‍റെ ഭാഗമായിട്ടാണ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് 15 കിലോമീറ്ററോളം തെക്കുമാറി, ഏവൂര്‍ എന്ന സഥലത്തു സ്ഥിതിചെയ്യുന്ന ഈ ഭവനം വെള്ളിയാഴ്ച (02/03/18) വൈകുന്നേരം സന്ദര്‍ശിച്ചത്.

മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് “കാരുണ്യവെള്ളി” ആചരണത്തിന്‍റെ ഭാഗമായി പാപ്പാ ഇത്തരം സന്ദര്‍ശനം നടത്താറുള്ളത്

നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് റീനൊ ഫിസിക്കെല്ലയും പാപ്പായോ‌ടൊപ്പം ഉണ്ടായിരുന്നു.

25 നും 30 നും മദ്ധ്യേ പ്രായമുള്ള ഏതാനും തടവുകാരികളും അവരുടെ കുഞ്ഞുങ്ങളുമൊത്തു പാപ്പാ അല്‍പസമയം ചിലവഴിക്കുകയും കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും സമ്മാനം നല്കുകയും ചെയ്തു. ആ അമ്മമാര്‍ പാപ്പായ്ക്കും അവരുടെ എളിയ സമ്മാനമേകി.








All the contents on this site are copyrighted ©.