2018-03-03 09:09:00

''വിവേചനാശക്തി ഇക്കാലഘട്ടത്തിന്‍റെ അനിവാര്യത'': പാപ്പാ


മാര്‍ച്ചുമാസത്തിലെ പ്രാര്‍ഥനാനിയോഗത്തെ വിശദീകരിച്ചുകൊണ്ടു പ്രസിദ്ധപ്പെടുത്തിയ വീഡിയോസന്ദേശത്തിലാണ്, പാപ്പാ ഇങ്ങനെ പ്രസ്താവിക്കുന്നത്.  

സ്പാനിഷ് ഭാഷയില്‍ നല്‍കിയിരിക്കുന്ന വീഡിയോ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു:

നാം ജീവിക്കുന്ന ഈ കാലഘട്ടം, ബഹുലങ്ങളായ ശബ്ദങ്ങളില്‍നിന്ന് കര്‍ത്താവിന്‍റേത് ഏതെന്ന്, എന്താണ്, നമ്മെ ഉത്ഥാനത്തിലേയ്ക്കു, ജീവനിലേയ്ക്കു നയിക്കുന്ന അവിടുത്തെ സ്വരമെന്ന്, മരണത്തിന്‍റെ സംസ്ക്കാരത്തിലേയ്ക്കു വീണുപോകാതെ, നമ്മെ സ്വതന്ത്രരാക്കുന്ന ശബ്ദമെന്ന് തിരിച്ചറിയാന്‍ വിവേചിക്കുന്നതിനുള്ള ആഴമായ കഴിവു  വികസിപ്പിക്കുന്നതിനു നമ്മോട് ആവശ്യപ്പെടുന്നുണ്ട് (1).

സ്നേഹം ജീവിക്കാനും സ്നേഹദൗത്യത്തിന്‍റെ തുടര്‍ച്ചക്കാരാകുവാനും എന്താണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്ന് ഉള്ളില്‍ നിന്നു നാം വായിക്കേണ്ടതുണ്ട് (2)

സഭ മുഴുവനും, വ്യക്തിപരമായും, സമൂഹമായും ആത്മീയവിവേചനാശക്തിയുടെ രൂപീകരണം ലഭിക്കേണ്ടതിന്‍റെ അടിയന്തിരാവശ്യത്തെക്കുറിച്ച് തിരിച്ചറിയുന്നതിന് നമുക്കൊരുമിച്ച് പ്രാര്‍ഥിക്കാം (3).

[1] Pope Francis to the Milanese Clergy. March 25, 2017.

[2] Message of His Holiness Francis for the 2018 World Day of Prayer for Vocations. December 3, 2017.

[3] Monthly intention of the Holy Father for March 2018 entrusted to the Pope's Worldwide Prayer Network.

                         വീഡിയോ ലിങ്ക് : https://youtu.be/cfZpRYd6mKM
All the contents on this site are copyrighted ©.