2018-02-10 19:32:00

ഒരു സൗഖ്യദാനഗീതം...ആഗോള രോഗീദിനത്തില്‍


ഫെബ്രുവരി 11 ലൂര്‍ദ്ദുനാഥയുടെ തിരുനാളും  ലോകരോഗീദിനവും

രോഗികളും മറ്റു വൈകല്യങ്ങളുള്ളവരെയും നമുക്ക് അനുസ്മരിക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം, പ്രത്യേകിച്ച് ഏറെ വേദന സഹിക്കുന്നവരെ.... രോഗീപരിചരണത്തില്‍ സമര്‍പ്പിതരായ എല്ലാവരെയും – ഡോക്ടര്‍മാര്‍, നെഴ്സുമാര്‍, മെഡിക്കല്‍ സ്റ്റാഫ്, ആതുരാലയങ്ങളിലെ പരിചാരകര്‍ എന്നിവരെ ഈ ഗാനത്തിലൂടെ നന്ദിയോടെ ഓര്‍ത്തു പ്രാര്‍ത്ഥിക്കാം!

ആലാപനം കെസ്റ്റര്‍.
രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.
സംഗീതം ജെറി അമല്‍ദേവ്

നിര്‍മ്മല്‍ഗ്രാം ആശ്രമത്തില്‍നിന്നും പ്രസിദ്ധപ്പെടുത്തിയ ഗീതം.
10 വര്‍ഷങ്ങള്‍ക്കുമുന്‍പ് അമല്‍ദേവ് ആശ്രമത്തില്‍ താമസിച്ച് സണ്ണയച്ചനോടൊപ്പം ചിട്ടപ്പെടുത്തിയതാണീ നല്ല സുവിശേഷഗീതം.

കരളലലിയുമോ നാഥാ!

കരളലലിയുമോ നാഥാ, സുഖമാക്കുവാന്‍
കരളലലിയമോ നാഥാ, ശുദ്ധനാക്കുവാന്‍.

ആരുമില്ലെനിക്കാരോരുമില്ല
നീ മാത്രമാണെന്‍ സര്‍വ്വം ശരണം!
ആത്മാവായ് എന്നില്‍ നീ വന്നീടണേ
എല്ലാം സഹിക്കാന്‍ നീ കൃപചൊരിയൂ.

1. രോഗവേദനയാല്‍ പിടയും മര്‍ത്ത്യന്‍
വികലമാം മേനിയാല്‍ പുകയുന്നിതാ
എങ്കിലും നിന്നിലെന്‍ വിശ്വാസമാനന്ദം
നിന്‍വചനത്തിനായ് കാതോര്‍പ്പു ഞാന്‍ (2)

2.  വചനം ശ്രവിച്ചു ഞാന്‍ നല്ക്കുന്നേരം
നിന്‍ വചനത്താല്‍ പുളകിതനായ്
 നിന്‍ സ്പര്‍ശനത്താല്‍‍ പവിത്രമായെന്നെ നീ
സ്തുതിക്കുമെന്‍ ജീവിതം നിനക്കുവേണ്ടി (2).

      -    കരളലിലിയുമോ നാഥാ...

ഈ നല്ല ഗാനത്തിന്‍റെ പ്രായോജകരായ ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍,  കെസ്റ്റര്‍, അമല്‍ദേവ്,
നിര്‍മ്മല്‍ഗ്രാം ആശ്രമത്തിലെ ശുശ്രൂഷകര്‍... എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു!

 
All the contents on this site are copyrighted ©.