2018-01-30 09:17:00

പരിശുദ്ധ മറിയം നമ്മുടെ പ്രത്യാശയും സമാശ്വാസവും-പാപ്പാ


ആശയങ്ങളൊ സാങ്കേതികവിദ്യയൊ അല്ല, പ്രത്യുത പരിശുദ്ധ കന്യകാമറിയത്തിന്‍റെ  വദനമാണ് നമുക്ക് പ്രത്യാശയും സമാശ്വാസവും പകരുകയെന്ന് മാര്‍പ്പാപ്പാ.

“സാളൂസ് പോപുളി റൊമാനി” അഥവാ “റോമന്‍ ജനതയുടെ രക്ഷ” എന്ന അഭിധാനത്തില്‍, പേപ്പല്‍ ബസിലിക്കകളില്‍ ഒന്നായ റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുച്ചിത്രം പൗരസ്ത്യദേശത്തു നിന്ന് റോമില്‍ എത്തിച്ചേര്‍ന്നതിന്‍റെ ഓര്‍മ്മ അനുവര്‍ഷം   ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് ഇരുപത്തിയെട്ടാം തിയതി ഞായറാഴ്ച(28/01/18) ബസിലിക്കയില്‍ താന്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ ഓര്‍മ്മയാചരണ ദിവ്യബലി കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ പാപ്പാ അര്‍പ്പിച്ചത് ഇത് നടാടെയാണ്.

ദൈവമാതാവിന്‍റെ പക്കല്‍ അനുദിനം അണയുകവഴി നമുക്ക് അഭയസങ്കേതം കണ്ടെത്താനാകുമെന്നും പാപ്പാ പറഞ്ഞു.

“സാളൂസ് പോപുളി റൊമാനി” നാഥയുടെ പ്രത്യേക ഭക്തനായ ഫ്രാന്‍സീസ് പാപ്പാ തന്‍റെ വിദേശ അപ്പസ്തോലികയാത്രകള്‍ക്ക് മുമ്പും പിമ്പും ആ അമ്മയുടെ സന്നിധാനത്തിലെത്തി പ്രാര്‍ത്ഥിക്കുകയും കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുക പതിവാണ്.








All the contents on this site are copyrighted ©.