2018-01-27 09:40:00

''മനുഷ്യന്‍ തന്‍റെ അതീതമായ ദൈവവിളി തിരിച്ചറിയണം'': പാപ്പാ


വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജനുവരി 26-ാം തീയതി വെള്ളിയാഴ്ചയിലാണ്, മനുഷ്യന്‍ തന്‍റെ അതീതമായ ദൈവവിളിയെക്കുറിച്ചു തിരിച്ചറിയാന്‍ അവന്‍ സഹായിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ചത്.

വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഈ വിഭാഗം, പത്രോസിന്‍റെ പിന്‍ഗാമിയ്ക്കും, പ്രബോധനാധികാരത്തിനും നല്‍കുന്ന പ്രത്യേക ശുശ്രൂഷയെ ഏറെ വിലമതിക്കുന്നുവെന്ന് എടുത്തുപറഞ്ഞു കൊണ്ട്, പാപ്പാ തുടര്‍ന്നു: ''ആധുനികമനുഷ്യന്‍ താനാരെന്നു തിരിച്ചറിയാത്തതിനാല്‍, എങ്ങനെ പ്രവര്‍ത്തിക്കണമെന്നറിയാതെ ഉഴലുന്നവനാണ്.  ഇത്തരുണത്തില്‍, മനുഷ്യന്‍റെ അതീതമായ വിളിയെക്കുറിച്ച്, യുക്തിയും സത്യവും, നന്മയും തമ്മിലുള്ള അഭാജ്യബന്ധത്തെക്കുറിച്ച് അവനെ ഓര്‍മിപ്പിക്കുക എന്നത് നിങ്ങളുടെ സംഘത്തിന്‍റെ ദൗത്യമാണ്... മനുഷ്യരക്ഷയെക്കുറിച്ച്, വ്യക്തിവാദപരമായ നവ ജ്ഞാനവാദസിദ്ധാന്തങ്ങളുടെ പ്രവണതകള്‍ സ്വീകരിക്കാതെ, ക്രിസ്തുവിനോടുകൂടിയുള്ള സമൂഹാത്മക രക്ഷയെക്കുറിച്ച്, ക്രിസ്തുവിന്, പരിശുദ്ധാത്മാവുമായും പിതാവുമായും, മനുഷ്യവര്‍ഗവു മായുമുള്ള ബന്ധത്തെക്കുറിച്ച് ഊന്നിപ്പറയുന്ന വിശ്വാസത്തെക്കുറിച്ച് പ്രബോധിപ്പിക്കേണ്ടതുണ്ട്'' പാപ്പാ ഓര്‍മിപ്പിച്ചു: സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ധാര്‍മികതയെ വിശ്വാസത്തോടു ബന്ധിപ്പിക്കുന്ന രണ്ടാം വത്തിക്കാന്‍ പ്രബോധനം ഉദ്ധരിച്ചുകൊണ്ട്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, അവയുടേതായ രീതികളും നിയമങ്ങളും അനുസരിച്ചും അതേസമയം ധാര്‍മികനിയമങ്ങളെ ലംഘിക്കാതെയും നടത്തേണ്ടതാണ്'' (GS 64) എന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മനുഷ്യന്‍റെ ഉത്ഭവം തുടങ്ങി അന്ത്യം വരെയുള്ള മഹത്വത്തെ ഊന്നിപ്പറഞ്ഞ പാപ്പാ, വേദനയും സഹനവും, മരണവും മാനവ യാഥാര്‍ഥ്യങ്ങളായി അംഗീകരിച്ചുകൊണ്ട്, ജീവിതത്തിന്‍റെ അര്‍ഥം തേടുവാനും പ്രത്യാശയോടെ നേരിടുവാനും ആധുനിക സമൂഹത്തെ ആത്മവിശ്വാസമുള്ളവരാക്കിത്തീര്‍ക്കുക  സഭയുടെ ധര്‍മമാണെന്ന് പാപ്പാ അവരെ ഓര്‍മിപ്പിച്ചു.  സഭാശുശ്രൂഷയില്‍ അവരുടെ സമര്‍പ്പണത്തെ ശ്ലാഘിച്ചുകൊണ്ട് തന്‍റെ കൃതജ്ഞയെ നവീകരിച്ചുകൊണ്ട്, സന്ദേശം അവസാനിപ്പിച്ച് പാപ്പാ അവര്‍ക്ക് അപ്പസ്തോലികാശീര്‍വാദം നല്‍കി.

കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍, വൈദികര്‍ തുടങ്ങി 81 പേരുള്‍പ്പെട്ട സംഘം കോണ്‍ഗ്രിഗേഷന്‍റെ സമ്പൂ ര്‍ണസമ്മേളനത്തോട് അനുബന്ധിച്ചാണ് പാപ്പായുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കെത്തിയത്. 








All the contents on this site are copyrighted ©.