2018-01-26 10:29:00

“സഭ ആധുനികയുഗത്തില്‍…” കൗണ്‍സില്‍ തുറന്നിട്ട ജാലകം


വിവാഹവും കുടുംബവും സംബന്ധിച്ച റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്ര വിഭാഗത്തിന് (Theological Institute for the of Marriage & Family) – സഭ ആധുനികയുഗത്തില്‍ (Gaudium et Spes) എന്ന പ്രമാണരേഖയ്ക്കായുകം ഒരു പ്രത്യേക വിഭാഗം (The Chair for the Document, Gaudium et Spes) ആരംഭിച്ചു.  പാപ്പാ ഫ്രാന്‍സിസ് ഉദ്ഘാടന സമ്മേളനത്തിന് സന്ദേശമയച്ചു.   ജനുവരി 25, തിയതി വ്യാഴാഴ്ചയാണ് പാപ്പാ സന്ദേശം അയച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ “സഭ ആധുനിക യുഗത്തില്‍” (Gaudium et Spes) എന്ന പ്രമാണരേഖയുടെ പഠനത്തിനുള്ള പ്രത്യേക ചെയര്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്ര സ്ഥാപനത്തില്‍ തുടങ്ങിയതിലുള്ള സന്തോഷം തന്‍റെ സന്ദേശത്തില്‍  പാപ്പാ ആമുഖമായി പ്രകടമാക്കി.   50 വര്‍ഷങ്ങള്‍ക്കുമുന്‍പ്, ജനുവരി 25-Ɔ൦ തിയതി പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോട് അനുബന്ധിച്ചായിരുന്നരു വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രഖ്യാപനം നടത്തിയത്. സൂനഹദോസിന്‍റെ പഠനങ്ങളില്‍ സഭയെ 20-Ɔ൦ നൂറ്റാണ്ടിലേയ്ക്ക് തുറന്നിട്ട പ്രമാണരേഖയായിരുന്നു – “സഭ ആധുനിക യുഗത്തില്‍”.   മനുഷ്യര്‍ ഉള്ളിടത്തെല്ലാം സുവിശേഷസന്തോഷവും ദൈവത്തിന്‍റെ കരുണയും എത്തിച്ചുകൊടുക്കാന്‍ തക്കവിധം സാമൂഹിക പരിസരത്തേയ്ക്ക് ഇറങ്ങാന്‍ സഭാമക്കളെ സജ്ജമാക്കുകയായിരുന്നു ഈ പ്രമാണരേഖയുടെ ലക്ഷ്യം. മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യങ്ങളെ സമകാലീന ജീവിതപ്രതിസന്ധികളുമായി തട്ടിച്ചുനോക്കുന്ന പ്രമാണരേഖയാണിത്. ഒപ്പം നവമായ വെല്ലുവിളികളോട് പ്രതികരിക്കാനും പ്രത്യുത്തരിക്കാനും ഇത് ക്രിസത്യന്‍ സമൂഹത്തെ കരുപ്പിടിപ്പിക്കുന്നു.

സ്ത്രീപുരുഷ ബന്ധത്തിലും സഹവര്‍ത്തിത്വത്തിലും നവമായൊരു ചക്രവാളം തുറന്ന സഭയുടെ രേഖയും ഇതു തന്നെയാണ്. അതുവഴി സ്രഷ്ടാവു തരുന്ന അമൂല്യവും അടിസ്ഥാനപരവുമായ നവജീവന്‍റെ പ്രയോക്താക്കളും പതറാത്ത പങ്കാളികളുമാകുന്നതിന് ഈ പ്രബോധനം സകലരെയും ക്ഷണിക്കുന്നു...!  








All the contents on this site are copyrighted ©.