2018-01-26 17:13:00

''നാമെല്ലാവരും ദൈവഭവനത്തിലെ അംഗങ്ങള്‍'': പാപ്പാ


പുറപ്പാടുഗ്രന്ഥത്തില്‍ നിന്ന് മോശയും സഹോദരി മിറിയവും ആലപിച്ച ഗീതത്തിന്‍റെ വായനയെ അ ടിസ്ഥാനമാക്കി നല്‍കിയ സന്ദേശത്തില്‍, ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്‍റെ മോചനത്തെ ജ്ഞാന സ്നാനത്തിലൂടെയുള്ള ക്രീസ്തീയ മോചനത്തോടു ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്‍കിയത്. ''സഭാ പിതാക്കന്മാര്‍ ഈ വിമോചനയാത്രയെ ജ്ഞാനസ്നാനത്തിന്‍റെ പ്രതീകമായി കണ്ടു'' എന്നു പറഞ്ഞ പാപ്പാ, ' 'ഇസ്രായേലിനെ ഈജിപ്തുകാര്‍ എന്നതിനെക്കാള്‍, പാപം നമ്മെ അടിമകളാക്കിയി രിക്കുന്നു. എന്നാല്‍ ദൈവസ്നേഹം അതിനെ അതിശയിക്കുന്നു.  നാം ക്രൈസ്തവര്‍, ഈ ജ്ഞാന സ്നാനജലത്തിലൂടെ കടന്നുപോന്നവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ, പാപത്തെയും മരണത്തെയും നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോള്‍ നാം ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു.  നാമെല്ലാവരും, ദൈവഭവനത്തിലെ അംഗങ്ങളും എല്ലാ വിശുദ്ധരുമൊത്ത് സഹപൗരരും ആണ്'' എന്ന ഐക്യസന്ദേശം നല്‍കി. 

വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ മാമോദീസ സ്വീകരണത്തെ ഈ കൂട്ടായ്മക്കു നിദാനമായി കണ്ടുകൊണ്ടു പാപ്പാ തുടര്‍ന്നു: ''കഴിഞ്ഞ നൂറ്റാണ്ടില്‍ നാം അവസാനമായി മനസ്സിലാക്കിയത്, നാമെല്ലാവരും ഈ ചെങ്കടല്‍ തീരത്തുനില്‍ക്കുകയാണെന്നാണ്. എന്നാല്‍ മാമോദീസയില്‍ നാം സ്വീകരിച്ച ദൈവത്തിന്‍റെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും നമ്മെ, നമ്മുടെ പ്രാര്‍ഥനയെ പൂര്‍വാധികം, ഐക്യപ്പെടുത്തിയെന്ന് ഇന്നു നാം തിരിച്ചറിയുന്നു...  ഇന്നും ക്രൈസ്തവരെന്ന നിലയില്‍ പീഡനമേല്‍ക്കുന്നവരും രക്തസാക്ഷികളാകുന്നവരുമായ നമ്മുടെ സഹോദരങ്ങള്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച ഈ ഐക്യത്തെ നിലനിര്‍ത്തുന്നു''വെന്ന് പറഞ്ഞ പാപ്പാ, എല്ലാ ക്രൈസ്തവവിഭാഗങ്ങളിലും പെട്ടവരെ പ്രത്യേകമായി അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യത്തോടെ മുന്നോട്ടു നീങ്ങാനും, ഇന്നത്തെ ലോകത്തിന്‍റെ ആവശ്യങ്ങളോട്, ക്രിസ്തുവില്‍, അവിടുത്തെ വിശ്വസ്ത സ്നേഹത്തില്‍ ശരണപ്പെട്ടുകൊണ്ട് പ്രത്യുത്തരിക്കാനും ആഹ്വാനം ചെയ്തു.
All the contents on this site are copyrighted ©.