2018-01-25 20:22:00

ജീവിക്കുന്ന ദൈവികസാന്നിദ്ധ്യത്തിന് സാക്ഷ്യമേകുന്നതാണ് സഭൈക്യം!


വിശുദ്ധ ഹെന്‍റിയുടെ തിരുനാളില്‍ ഫിന്‍ലാന്‍റിലെ ക്രൈസ്തവരോട്...

ഫിന്‍ലാന്‍റില്‍നിന്നും എത്തിയ എവാഞ്ചലിക്കല്‍-ലൂതറന്‍ സഭാപ്രതിനിധികളുടെ കൂട്ടായ്മയെ ജനുവരി 25-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. സഭാ കൂട്ടായ്മകളിലെ ദൈവികസാന്നിദ്ധ്യം ഊട്ടിയുറപ്പിക്കുകയും അത് സാക്ഷ്യപ്പെടുത്തുകയുമാണ് ഇന്നിന്‍റെ വെല്ലുവിളി. എന്നാല്‍ അത് ഏതോ ഒരു ദൈവമല്ല, കൃത്യമായും ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയ നസ്രായനായ ക്രിസ്തുവാണ്!

റിഫര്‍മേഷന്‍റെ 5-Ɔ൦ ശതാബ്ദി സ്മരണയില്‍ ലൂതറന്‍ കത്തോലിക്കാ സഭകള്‍ സംയുക്തമായി പ്രഖ്യാപിച്ചത് ക്രിസ്തുവിലുള്ള ഈ കൂട്ടായ്മയാണ്. അത് ക്രൂശിതനും, ഉത്ഥിതനുമായ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതവുമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നമുക്ക് ഒത്തൊരുമിച്ച് സാക്ഷ്യംപറയാം.

“കര്‍ത്താവേ, അങ്ങേ വലതുഭുജം ശക്തിയാര്‍ന്നിരിക്കുന്നു,”
എന്ന പുറപ്പാടു ഗ്രന്ഥത്തിലെ (15, 6) ക്രൈസ്തവൈക്യവാരത്തിന്‍റെ ആപ്തവാക്യം
ലോകത്തിന്‍റെ എല്ലാഭാഗത്തും ജനങ്ങള്‍ ആഗ്രഹിക്കുന്ന വിശ്വാസത്തിന്‍റെ പ്രതീകമാണ്.
ഈ വിശ്വാസത്തില്‍ ജനതകളെ ഒന്നിപ്പിക്കേണ്ടത് സഭകളുടെ ഉത്തരവാദിത്വമാണ്. അതായിരിക്കും
സഭൈക്യ കൂട്ടായ്മയുടെ അടിസ്ഥാന ലക്ഷ്യം.

ഫിന്‍ലാണ്ടിന്‍റെ മദ്ധ്യസ്ഥനായ വിശുദ്ധ ഹെന്‍റി എല്ലാവരെയും അനുഗ്രഹിക്കട്ടെ!
ഏവര്‍ക്കും ആശീര്‍വ്വാദം നല്കികൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.