2018-01-22 12:35:00

സപ്തനാടുകള്‍ക്ക് സമാധാനാശംസകളുമായി പാപ്പാ


ഫ്രാന്‍സീസ് പാപ്പായുടെ  സമാധാനാശംസകളും പ്രാര്‍ത്ഥനയും 7 നാടുകള്‍ക്ക്.

തന്‍റെ ഇരുപത്തിരണ്ടാം വിദേശ അപ്പ്സ്തോലിക പര്യടനം കഴിഞ്ഞ് പെറുവില്‍ നിന്ന് റോമിലേക്കുള്ള മടക്കയാത്രാവേളയില്‍ താന്‍ സഞ്ചരിച്ച വിമാനം ഏതെല്ലാം നാടുകളുടെ വ്യോമപാത ഉപയോഗപ്പെടുത്തിയൊ ആ നാടുകളിലോരോന്നിന്‍റെയും മുകളിലൂടെ പറക്കവെ അതതുനാടുകളുടെ തലവന്മാര്‍ക്ക് വിമാനത്തില്‍ നിന്ന് അയച്ച കമ്പിന്ദേശത്തിലാണ് പാപ്പാ സമാധാനാശംസകള്‍ നേരുകയും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ചെയ്തിരിക്കുന്നത്.

പെറു, കൊളൊംബിയ, വെനെസ്വേല, പോര്‍ട്ടുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ നാടുകളുടെ തലവന്മാര്‍ക്കാണ് പാപ്പാ കമ്പിസന്ദേശമയച്ചത്. 

 








All the contents on this site are copyrighted ©.