2018-01-20 18:05:00

പെറു സന്ദര്‍ശനത്തില്‍ തദ്ദേശീയ ജനതയ്ക്കായും ഒരുദിവസം


ജനുവരി 19 വെള്ളി – റിപ്പോര്‍ട്ട് ശബ്ദരേഖയോടെ...

1. ആമസോണിയന്‍ പ്രവിശ്യയിലേയ്ക്ക്...  
തെക്കെ അമേരിക്കന്‍ രാജ്യങ്ങളായ ചിലി-പെറു എന്നിവിടങ്ങളിലേയ്ക്കാണല്ലോ പാപ്പാ ഫ്രാന്‍സിസിന്‍റെ 22-Ɔമത് അപ്പസ്തോലിക പര്യടനം നടക്കുന്നത്. ആദ്യഘട്ടമായ ചിലി സന്ദര്‍ശനം ജനുവരി 15-മുതല്‍ 18-വരെ തിയതികളിലായിരുന്നു. 18-Ɔ൦ തിയതി വെള്ളിയാഴ്ച ചിലി സന്ദര്‍ശനപരിപാടികള്‍ സമാപിപ്പിച്ച്, അന്നുതന്നെ സ്ഥലത്തെ വിമാനത്താവളത്തില്‍നിന്നും പാപ്പാ പെറുവിന്‍റെ തലസ്ഥാനനഗരമായ ലീമയില്‍ എത്തിച്ചേര്‍ന്നു.  ലളിതമായ സ്വീകരണച്ചടങ്ങിനെ തുടര്‍ന്ന് പാപ്പാ സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതിയുടെ ഭവനത്തില്‍ വിശ്രമിച്ചു.

ഒരു ആന്‍ഡസ് പര്‍വ്വതരാജ്യമാണ് പെറു. ആമസോണ്‍ വനാന്തരവും, മാക്ചു പിച്ചു പുരാതന നാഗരികതയും ഇന്‍കാ സംസ്ക്കാരികതയും ഇവ ലഭ്യമാക്കിയിട്ടുള്ള പുരാവസ്തുശാസ്ത്ര സ്മാരകങ്ങളും പെറുവിനെ സംസ്ക്കാരത്തനിമയും മനോഹാരിതയുമുള്ള രാജ്യമാക്കുന്നു. ശാന്തസമുദ്രത്തോട് തോളുരുമ്മി കിടക്കുന്ന ലീമ നഗരമാണ് തലസ്ഥാനം.

ജനുവരി 19-വെള്ളിയാഴ്ച. പെറുവില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമദിന പരിപാടിക്ക്  ഏറെ പ്രാധാന്യമുണ്ട്. തദ്ദേശജനതകളുടെ സമൂഹത്തിലേയ്ക്കും അവരുടെ താവളങ്ങളിലേയ്ക്കുള്ള സന്ദര്‍ശനമാണിത്. വേദിയാകുന്നത് തലസ്ഥാന നഗരത്തില്‍നിന്നും 860 കി.മി. അകലെയുള്ള പുവര്‍ത്തൊ മള്‍ദൊനാദോ എന്ന (Puerto Maldonado) ചെറിയ നഗരമാണ്. പാപ്പായും സംഘവും വിമാനത്തില്‍ പ്രാദേശിക സമയം രാവിലെ 8.30-ന് ലീമയില്‍നിന്നും പുറപ്പെട്ടു.

10.15’-ന് പുവര്‍ത്തൊ മള്‍ദൊനാദോയിലെ വിമാനത്താവളത്തില്‍ ഇറങ്ങി. ആമസോണ്‍ വനാന്തരങ്ങളും ആന്‍ഡസ് പര്‍വ്വതശ്രൃംഖങ്ങളും വെള്ളച്ചാട്ടങ്ങളും കാടും കാട്ടാറും ഈ പ്രദേശത്തെ തനിമയുള്ളതും സമ്പന്നവുമാക്കുന്നു. പൊതുവെ തണുപ്പുള്ള പുവെര്‍ത്തോ മള്‍ദൊനാദോ, ആമസോണിയന്‍ പ്രദേശം ഒരു സുഖവാസ കേന്ദ്രമാണ്. സ്ഥലത്തെ വികാരിയേറ്റില്‍ രണ്ടു ലക്ഷത്തിലേറെ കത്തോലിക്കരുണ്ട്. 21 ഇടവകകളും, 4 വലിയ ദേവാലയങ്ങളും 40 വൈദികരും, 18 സന്ന്യാസിനിമാരും ജോലിചെയ്യുന്നു. സ്ത്രീകളുടെ പ്രത്യേക രൂപീകരണത്തിനായി സന്നദ്ധസേവകരും അദ്ധ്യാപകരുമുണ്ട്. ഔപചാരികതയില്ലാത്ത സ്വീകരണമായിരുന്നു. സ്ഥലത്തെ അപ്പസ്തോലിക വികാരി, ഡോമിനിക്കന്‍ സഭാംഗമായ ബിഷപ്പ് ഡേവിഡ് മര്‍ത്തിനസ് അഗ്വീരെ, തദ്ദേശീയരായ ധാരാളം കുടുംബങ്ങളും കുട്ടികളുടെ സാന്നിദ്ധ്യവും, തദ്ദേശജനതയുടെ നൃത്തനിത്യങ്ങളും സംഗീതച്ചുവടുകളും പാപ്പായെ വരവേറ്റു.

2. ദൈവമാതാവിന്‍റെ നാമത്തിലുള്ള സ്റ്റേഡിയത്തില്‍
തദ്ദേശജനതകളുമായുള്ള കൂടിക്കാഴ്ച  (Cloliseo Madre de Dios di Puerto Maldonado)
തദ്ദേശജനതയുമായുള്ള കൂടിക്കാഴ്ചയ്ക്കായി 4 കി.മി. അകലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ആധുനിക സ്റ്റേഡിയത്തിലേയ്ക്കാണ് പാപ്പാ വിമാനത്താവളത്തില്‍നിന്നും കാറില്‍ പുറപ്പെട്ടത്. പരിസ്ഥിതി സൗഹൃദമയാ ഇലക്ട്രിക് കാറില്‍ പാപ്പാ സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. അവിടെ വിവിധ ഗോത്രങ്ങളില്‍ പെട്ട ഏകദേശം നാലായിരം പേര്‍ സന്നിഹതരായിരുന്നു. അപ്പസ്തോലിക് വികാര്‍, ബിഷപ്പ് മര്‍ത്തിനസ്സും, ഒരു മതാദ്ധ്യപകനും ജനങ്ങളുടെ പേരില്‍ പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചു. എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ അഭിവാദ്യംചെയ്തു.പാപ്പാ അവരെ ഇങ്ങനെ അഭിസംബോധനചെയ്തു.

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണം 1 :

പ്രഭാഷണാനന്തരം അപ്പസ്തോലിക ആശീര്‍വാദത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. വീണ്ടും തദ്ദേശീയ യുവജനങ്ങളുടെ രൂപീകരണത്തിനായുള്ള സ്ഥാപനത്തിലേയ്ക്കാണ് പാപ്പാ പുറപ്പെട്ടത്.

3.  ഹോര്‍ഹെ ബസാദ്രേ ടെക്നിക്കല്‍ ഇന്‍സ്റ്റിട്യൂട്  (Institute of Jorgie Basadre a Puerto Maldona)
തദ്ദേശ യുവജനങ്ങള്‍ക്കായുള്ള ഉന്നതനിലവാരമുള്ള സാങ്കേതിക സ്ഥാപനമാണ്. സാമ്പത്തിക ശാസ്ത്രം, നെഴ്സിങ്ങ്, കൃഷി, വിനോദസഞ്ചാരം എന്നീ വിഷങ്ങളില്‍ രാജ്യാന്തരനിലവാരമുള്ള പരിശീലനം യുവജനങ്ങള്‍ക്കും നല്കപ്പെടുന്നു. 1200 വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം വിവിധ സാങ്കേതിക വിഷയങ്ങളില്‍ പരിശീലനം നേടാനുള്ള സൗകര്യങ്ങളും പരിസരവും ഹോര്‍ഹെ ബസാദ്രേ സാങ്കേതിക സ്ഥാപനത്തില്‍ ലഭ്യമാണ്.
+ വികാര്‍ അപ്പസ്തോലിക്, ബിഷപ്പ് മര്‍ത്തീനസ് പാപ്പായ്ക്ക് സ്വാഗതമോതി.
തുടര്‍ന്ന് പാപ്പാ യുവജനങ്ങളെ അഭിസംബോധനചെയ്തു.
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണം 2

4. അനാഥരായ കുട്ടികളുടെ ഭവനം L’Hogar Principito
പാവങ്ങളും പരിത്യക്തരും അനാഥരുമായ കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള 1996-മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും, വിവാഹേതര ബന്ധങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിവിധ പ്രായക്കാരായ ഈ കുഞ്ഞുങ്ങളെ ഒരു കുടുംബാന്തരീക്ഷത്തിലെന്നപോലെയാണ് വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും സ്വയം പര്യാപ്തതയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതും. 35 കുഞ്ഞുങ്ങളെ പാപ്പാ നേരില്‍ സന്ദര്‍ശിച്ചു, തലോടി, ആശീര്‍വ്വദിച്ചു. യാത്രപറയും മുന്‍പേ അവിടത്തെ ശുശ്രഷകര്‍, സഹകാരികള്‍, അധികാരികള്‍ എന്നവരെ പാപ്പാ അഭിസംബോധനചെയ്തു.Discourse 3 text is not published here
മുതിര്‍ന്ന കുട്ടികള്‍ പാട്ടുപാടി. ചിലര്‍ ‍‍‍‍ഡാന്‍സു കളിച്ചു. സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ പാപ്പായ്ക്ക് സ്വാഗതവും നന്ദിയും അര്‍പ്പിച്ചു. സമ്മാനങ്ങള്‍ നല്കിയ പാപ്പാ കുട്ടികളുടെ പാട്ടു കേട്ടുകൊണ്ടാണ് വേദി വിട്ടത്.

5. അപക്തോണേ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് Centro pastorale Apaktone 
ഈ സ്ഥാപനം ഡോമിനിക്കന്‍ മിഷണറി, ഹൊസ്സെ അല്‍വാരസ് ഫെര്‍ണാണ്ടസിന്‍റെ സ്മരണാര്‍ത്ഥം ആരംഭിച്ചിട്ടുള്ളതാണ്. തദ്ദേശഭാഷാ പ്രയോഗമാണ് Apaktone. പുര്‍ണ്ണമായും തദ്ദേശ ജനതകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച പ്രേഷിതനാണ് Apaktone. “പുണ്യാത്മാവായ ജ്ഞാനവൃദ്ധന്‍” എന്നാണ് ഈ വാക്കിന് തദ്ദേശഭാഷയില്‍ അര്‍ത്ഥം. ഈ സ്ഥാപനം. ആമസോണിയന്‍ ജനതയു‌ടെ ഉന്നമനത്തിനായി ചെയിതിട്ടുള്ള പ്രേഷിതശുശ്രൂഷയുടെ തുടര്‍-പദ്ധതിയാണിത്. നിഘണ്ഡു, വ്യാകരണം എന്നിങ്ങനെ അദ്ദേഹത്തിന്‍റ സംഭാവനകള്‍ നിരവധിയാണ്. 1995-ലാണ് ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം.

സന്ദര്‍ശനാനന്തരം അപക്തോണെയില്‍ ആമസോണിയന്‍ തദ്ദേശജനതകളുടെ പ്രതിനിധികള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിച്ചു.  അതിനുശേഷം ഫോട്ടോ എടുക്കുകയും എല്ലാവരെയും അഭിവാദ്യംചെയ്യുകയുംചെയ്തു. തന്‍റെ സന്ദര്‍ശനത്തിന്‍റെ സ്മരണാര്‍ത്ഥം... ഈജിപ്തിലേയ്ക്ക് കുടിയേറുന്ന തിരുക്കുടുംബത്തിന്‍റെ മരത്തില്‍ കൊത്തിയ ഒരു നിംനോന്നത ചിത്രണം  (Relief Work) പാപ്പാ സമ്മാനിക്കുകയും ചെയ്തു.

6. ലീമയിലേയ്ക്ക് – പ്രസിഡഷ്യല്‍ മന്ദിരത്തിലെ പരിപാടികള്‍
പ്രാദേശിക സമയം 2.20-ന് കാറില്‍ പുവേര്‍ത്തോ മാള്‍ദൊനാദോ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. വൈകാതെ അവിടെനിന്നും ലീമായിലേയ്ക്കും പറന്നുയര്‍ന്നു. 
വൈകുന്നേരം 4.10-ന് പാപ്പായുടെ വിമാനം ലീമ വിമാനത്താവളത്തിന്‍റെ സ്വകാര്യ ലോഞ്ചില്‍ ഇറങ്ങി. എയര്‍ ബെയ്സിലെ കപ്പേള സന്ദര്‍ശിച്ച് പാപ്പാ അല്‍പസമയം അവിടെ പ്രാര്‍ത്ഥിക്കുകയും, അതിനുശേഷം നാവിക-വ്യോമ-കര സേനാവിഭാഗങ്ങളിലെ കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിടപറയുംമുന്‍പേ... മരത്തില്‍തീര്‍ത്ത ക്രിസ്ത്യാനികളുടെ സഹായിയായ കന്യകാനാഥയുടെ ഒരു മീറ്റര്‍ വലുപ്പമുള്ള ബഹുവര്‍ണ്ണ പ്രതിമ കപ്പേളയില്‍ സ്ഥിപിക്കുന്നതിന് എയര്‍പോര്‍ട്ട്-ചാപ്ലിനെ ഏല്പിച്ചു.

ലീമാ വിമാനത്താവളത്തില്‍നിന്നും കാറില്‍ ഉടനെ പുറപ്പെട്ടത്, നഗരമദ്ധ്യത്തിലെ പ്രസിഡന്‍റെ മന്ദിരത്തിലേയ്ക്കാണ്.! പെറുവിന്‍റെ പ്രസിഡന്‍ഷ്യല്‍ മന്ദിരം വിസ്തൃതവും ചരിത്രപരവുമാണ്. ഫ്രഞ്ച്-ബറൂക്ക് വാസ്തുഭംഗിയും തനിമയുംകൊണ്ട് നഗരമദ്ധ്യത്തില്‍ ഏറെ ശ്രദ്ധേയമാണ് ഈ മന്ദിരം. 1536-ല്‍ ലീമ നഗരത്തിന്‍റെ സ്ഥാപകന്‍ തന്നെയാണ് പ്രസിഡന്‍ഷ്യല്‍ മന്ദിരവും പണികഴിപ്പിച്ചതെന്നാണ് ചരിത്രരേഖ. വിസ്തൃതമായ മണിമുറ്റവും, ഉദ്യാനങ്ങളും ജലധാരകളും ബാറോക്ക് വാസ്തുഭംഗിക്ക് മാറ്റുകൂട്ടി. കൃത്യം 4.30-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ എത്തിച്ചേര്‍ന്നു. പ്രസിഡന്‍റ് പെദ്രോ പാബ്ലോ കുസീന്‍സ്ക്കിയും സംഘവും പാപ്പായെ വരവേറ്റു.

വിശിഷ്ടാതിഥികളുടെ ഗ്രന്ഥത്തില്‍ സമാധാനസന്ദേശം കുറിച്ചു. രാഷ്ട്രപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായി 500-ല്‍ അധികംപേര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. പ്രസി‍ഡന്‍റ് പെദ്രോ എല്ലാവരെയും പരിചയപ്പെടുത്തി. പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു.  പെറൂവിയന്‍ രാഷ്ട്രപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും  പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ  അഭിസംബോധനചെയ്തു.
പാപ്പായുടെ പ്രഭാഷണം 4 : text is not published here
പ്രഭാഷണാനന്തരം പാപ്പാ ഫ്രാന്‍സിസ് പ്രസിഡന്‍റ്, പെദ്രൊ കുസിന്‍സ്ക്കിയുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും, കുടുംബാംഗങ്ങളെ പരിചയപ്പെടുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
Gift to the President
പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ വത്തിക്കാന്‍ നിര്‍മ്മിച്ച സ്ഥാനിക മെഡലാണ് പ്രസിഡന്‍റിനു സമ്മാനിച്ചത്. ഒരു വശത്ത് വെള്ളിയില്‍ തീര്‍ത്ത പ്രതലത്തില്‍ ഉയര്‍ന്നുനില്ക്കുന്ന (നിംനോന്നത) പാപ്പായുടെ ചിത്രണവും മറുഭാഗത്ത് പെറുവിന്‍റെ പുണ്യാത്മാക്കളായ റോസ് ദെലീമ, മാര്‍ട്ടിന്‍ ഡി പോറസ്, ജുവാന്‍ മാര്‍ഷിയസ്, ഫ്രാന്‍സിസ് സൊളാനോ, തൊറീവിയോ ദെ മൊഗ്രോവേയോ എന്നിവരുടെ മുകളിലേയ്ക്ക് ദൈവാരൂപി, പ്രാവിന്‍റെ രൂപത്തില്‍ പറന്നിങ്ങുന്നതുമായ ചിത്രണവുമാണ്. പ്രസിഡന്‍ഷ്യന്‍ മന്ദിരത്തില്‍ നിന്നിറങ്ങിയ പാപ്പാ എല്ലാവരോടും യാത്രപറഞ്ഞ്,  സമീപത്തുള്ള വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തിലേയ്ക്ക് പാപ്പാ നടന്നാണ് പോയത്.  

7. പത്രോശ്ലീഹായുടെ പള്ളി Chiesa di San Pedro 
16-Ɔ൦ നൂറ്റാണ്ടില്‍ ഈശോസഭാംഗങ്ങള്‍ പണികഴിപ്പിച്ചതാണ് ഈ ദേവാലയം. ലീമ നഗരത്തിലെ ശ്രദ്ധേയമായ വിശ്വാസചരിത്ര സ്മാരകമാണിത്.  സഭാസ്ഥാപകനായ ഇഗ്നേഷ്യസ് ലയോള ഉള്‍പ്പെടെയുള്ള പല വിശുദ്ധാത്മാക്കളുടെയും പൂജ്യശേഷിപ്പുകള്‍ ഈ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാദേശിക സമയം വൈകുന്നേരം 5.45-ന് വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തില്‍ പ്രവേശിച്ച പാപ്പാ ഏതാനും നിമിഷങ്ങള്‍ നിശബ്ദമായി പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. തുടര്‍ന്ന് സങ്കീര്‍ത്തിയില്‍വച്ച് 100-ല്‍ അധികം ഈശോസഭാംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ഈശോസഭയിലെ തന്‍റെ സഹോദരങ്ങളുമായി ഫോട്ടോയ്ക്ക് നില്ക്കുകയും കുശലം പറയുകയും ചെയ്തു.  തന്‍റെ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി അവര്‍ക്ക് വെള്ളിയില്‍ തീര്‍ത്ത ഒരു കുരിശാണ് നല്കിയത്. കുരിശിന്‍റെ പരന്ന പ്രതലത്തില്‍ കൊത്തിയിട്ടുള്ള കുരിശിന്‍റെവഴിയുടെ രംഗങ്ങളും, അതിനു മദ്ധ്യത്തിലുള്ള ക്രിസ്തുവിന്‍റെ ഉത്ഥാനവും... പാപ്പാ ബര്‍ഗോളിയോയുടെ സ്ഥാനിക കുരിശിന്‍റെ കലാകാരന്‍, അന്തോണിയോ വെദേലയുടെ സൃഷ്ടിയാണ്.

വൈകുന്നേരം 6.45-ന്  കാറില്‍ 7 കി.മി. അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു പാപ്പാ മടങ്ങി.
അവിടെ അത്താഴം കഴിച്ച്  വിശ്രമിച്ചു.








All the contents on this site are copyrighted ©.