2018-01-19 15:42:00

ചിലിയന്‍ ജനതയ്ക്ക് കൃതജ്ഞതയേകി പാപ്പായുടെ ടെലഗ്രാം


ജനുവരി 18-ാംതീയതി പ്രാദേശികസമയം അഞ്ചുമണിയോടുകൂടി ചിലിയിലെ ഇക്കിക്കെയില്‍ നിന്ന് പെറുവിന്‍റെ തലസ്ഥാനമായ ലീമയിലേയ്ക്കു യാത്ര പുറപ്പെട്ട പാപ്പാ, ചിലിയന്‍ പ്രസിഡന്‍റെ മിചേല്‍ ബക്കെലെതിനെ അഭിസംബോധന ചെയ്തുകൊണ്ടു നല്‍കിയ ടെലഗ്രാമില്‍, താന്‍ ചിലിയില്‍ നിന്ന്, പെറുവിലേയ്ക്കു തന്‍റെ അപ്പസ്തോലിക യാത്ര തുടരുന്ന അവസരത്തില്‍, താങ്കള്‍ക്കും, ഗവണ്‍മെന്‍റി നും, പ്രിയപ്പെട്ട ജനങ്ങള്‍ക്കും, നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വാഗതത്തെയും, ഔദാര്യപൂര്‍ണമായ ആതിഥ്യത്തെയും ആഴമായി വിലമതിക്കുന്നുവെന്നും, ദൈവത്തിന്‍റെ അനുഗ്രഹവും ആശീര്‍വാദവും പ്രാര്‍ഥിക്കുന്നുവെന്നും ഉള്ള വാക്കുകളോടെ, രാജ്യത്തിനു ഐശ്വര്യവും സമാധാനവും ആശംസിക്കുന്നു.
All the contents on this site are copyrighted ©.