2018-01-10 09:51:00

''വത്തിക്കാന്‍ മാധ്യമരംഗപരിഷ്ക്കരണം - ഫലം ഭാവാത്മകം'': മോണ്‍. വിഗണോ


വത്തിക്കാന്‍ മാധ്യമവിഭാഗ കാര്യാലയം സാമൂഹികമാധ്യമ രംഗങ്ങളില്‍ വരുത്തിയ പരിഷ്ക്കരണങ്ങള്‍, വത്തിക്കാന്‍ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ വന്‍പിച്ച വര്‍ധനയുണ്ടാക്കിയതായി വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ അധ്യക്ഷന്‍ മോണ്‍. ദാരിയോ എദ്വാര്‍ദോ വിഗണോ പ്രസ്താവിച്ചു. വത്തിക്കാന്‍റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍, യുറ്റ്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ അനുഗാമികളുടെ എണ്ണത്തിലാണ് ഈ വര്‍ധനയുണ്ടായിരിക്കുന്നത്.

ഇവയെല്ലാം ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് പോര്‍ച്ചുഗീസ് എന്നിങ്ങനെ ആറുഭാഷകളില്‍ ലഭ്യമാണ്. ഒന്‍പതു ഭാഷകളില്‍ നല്‍കുന്ന @Pontifex എന്ന ട്വിറ്റര്‍ അക്കൗണ്ട് അനുയായികളുടെ എണ്ണം നാലരക്കോടിയോളമാണ്.

''സാമൂഹിക നെറ്റ് വര്‍ക്കുകളില്‍ നമ്മുടെ സാന്നിധ്യമായിരുന്നു വത്തിക്കാന്‍ മാധ്യമരംഗത്തെ പരിഷ്ക്കരണത്തിന്‍റെ സുപ്രധാനഫലങ്ങളിലൊന്ന്.  അതിനു തീര്‍ച്ചയായും ഭാവാത്മകമായ ഫലമുളവായി. സഭയെന്നപോലെ, സഭാമാധ്യമങ്ങളും ജനങ്ങള്‍ക്കിടയിലായിരിക്കുന്നതിനു വിളിക്കപ്പെടുന്നു. അതിനാല്‍, സുനിശ്ചിതങ്ങളായ ബോധ്യങ്ങളോടെയും ഉത്തരവാദിത്വത്തോടെയും ഇന്ന് സാമൂഹികനെറ്റു വര്‍ക്കുകളില്‍ സഭ സന്നിഹിതയാണ്. ഇവിടെ ജേര്‍ണലിസ്റ്റുകളുടെയും സാങ്കേതികവിദഗ്ധരുടെയും മഹത്തായ പ്രതിബദ്ധത കൃതജ്ഞതയോടെ സ്മരിക്കുന്നു''. മോണ്‍. വിഗണോ പറഞ്ഞു. 
All the contents on this site are copyrighted ©.