വിശ്വാസയോഗ്യമായി ജീവിക്കുന്നതിന് മൂന്നു മനോഭാവങ്ങള്‍ ആവശ്യമെന്ന് മാര്‍പ്പാപ്പാ.
തിങ്കളാഴ്ച (08/01/18) തന്റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അനിവാര്യ മനോഭാവങ്ങളെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.
പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നിവ നമ്മെ ആധികാരികമായി ജീവിക്കാന്‍ പ്രാപ്തരാക്കുന്ന ത്രിവിധ മനോഭാവങ്ങള്‍ ആണ്”
വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |