2018-01-01 12:57:00

മുറിപ്പെട്ട രണ്ടായിരത്തി പതിനേഴാം ആണ്ട്-പാപ്പാ


ദൈവം നമുക്കു പ്രദാനം ചെയ്ത സാകല്യ അന്യൂന ആണ്ടിനെ, 2017നെ നമ്മള്‍ മരണത്തിന്‍റെയും അനീതിയുടെയും വഞ്ചനയുടെയും പ്രവൃത്തികളാല്‍ പാഴാക്കുകയും മുറിപ്പെടുത്തുകയും ചെയ്തുവെന്ന് പാപ്പാ.

2017 ന്‍റെ അവസാനദിനമായിരുന്ന ഡിസംബര്‍ 31-Ͻ൦ തിയതി ഞായറാഴ്ച, റോമിലെ സമയം, വൈകുന്നേരം 5 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 9.30ന്, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനയും ക‍തജ്ഞതാപ്രകാശന തിരുക്കര്‍മ്മവും നയിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ വിചിന്തനത്തില്‍ പോയ വര്‍ഷത്തിലെ നമ്മുടെ ചെയ്തികളെ വിലയിരുത്തുകയായിരുന്നു.

ബുദ്ധിശൂന്യവും മര്‍ക്കടമുഷ്ടിപരവുമായ ഔദ്ധത്യത്തിന്‍റെ പ്രത്യക്ഷമായ അടയാളമാണ് യുദ്ധങ്ങള്‍ എന്ന് പാപ്പാ പഞ്ഞു.

ജീവനും സത്യത്തിനും സാഹോദര്യത്തിനും എതിരായ ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും അപ്രകാരം തന്നെയാണെന്നും  അവ വിവിധരൂപങ്ങളില്‍ മാനുഷികവും സാമൂഹ്യവും പാരിസ്ഥിതികവുമായ അധഃപതനത്തിന് കാരണമാകുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇവയുടെ എല്ലാ ഉത്തരവദിത്വവും ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും സൃഷ്ടിയുടെയും മുന്നില്‍ നാം ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

റോമാപുരിയില്‍ ചെറുതും എന്നാല്‍ വിലയേറിയതുമായ നന്മ പ്രവൃത്തിക്കുന്ന സകലരെയും, കുഞ്ഞുങ്ങളുടെ ശിക്ഷണത്തില്‍ തനതായ സംഭാവനകളേകുന്ന മതാപിതാക്കളെയും, ഗുരുഭൂതരെയുമെല്ലാം പാപ്പാ റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചു.

 








All the contents on this site are copyrighted ©.