2017-12-27 12:33:00

ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് ദുരന്തം: ആത്മസാന്നിധ്യമായി പാപ്പാ


ഡിസംബര്‍ 24-ാംതീയതി, ഞായറാഴ്ചയില്‍ ത്രികാലജപാനന്തരമുള്ള സന്ദേശത്തില്‍, സര്‍വലോകത്തിനും സമാധാനാംശസ നേര്‍ന്ന പാപ്പാ, ഫിലിപ്പൈന്‍സിലെ, മിന്തനാവോ ദ്വീപില്‍ ടെംബിൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും  മരണമടഞ്ഞ സഹോദരരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു. അവരുടെ ദുരിതങ്ങളില്‍ അവരോടൊത്ത് ആത്മനാ സമീപസ്ഥനാണെന്നും, ദൈവത്തിന്‍റെ കരുണയ്ക്കായി അവരെ സമര്‍പ്പിക്കുന്നുവെന്നും പാപ്പാ പ്രത്യേകം അറിയിക്കുകയും ചെയ്തു.

കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മറ്റു നഗരങ്ങളെയും ദുരിതത്തിലാഴ്ത്തി. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പല ഗ്രാമങ്ങളും  പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും കൂടുമെന്ന ആശങ്ക രക്ഷാപ്രവര്‍ത്തകര്‍ പങ്കുവച്ചു.

ഒപ്പം ഈ ത്രികാലജപാനന്തര സന്ദേശത്തില്‍, എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങള്‍ക്ക്, പ്രത്യേകിച്ച്, തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായവിശ്വാസികള്‍ എന്നിവരുടെ മോചനത്തിനായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ഥിക്കുകയും ഏവരുടെയും പ്രാര്‍ഥന ആവശ്യപ്പെടുകയും ചെയ്തു.

 








All the contents on this site are copyrighted ©.