2017-12-21 09:08:00

പ്രത്യാശയുടെ തിരിതെളിയിച്ച മ്യാന്മര്‍ സന്ദര്‍ശനം


ഡിസംബര്‍ 20  ബുധന്‍
മ്യാന്മാറിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പ്രത്യാശയുടെ തിരിതെളിയിച്ചെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ വക്താവ്, ഫാദര്‍ മരിയാനോ നായിങ് പ്രസ്താവിച്ചു.   കച്ചിനിലെ വംശീയ സംഖ്യങ്ങളും ദേശീയ സേനയുമായി മ്യാന്മാറില്‍ നടന്ന നീണ്ടകാല സംഘട്ടനങ്ങളാണ് കൂട്ടിക്കുരുതിയുടെയും കുടിയേറ്റത്തിന്‍റെയും കളമൊരുക്കിയത്. എന്നാല്‍ പാപ്പായുടെ  സന്ദര്‍ശനം തുടങ്ങിവച്ച അനുരജഞന നീക്കങ്ങളും ഒത്തുതീര്‍പ്പു കരാറുകളും മെല്ലെ ഫലമണിയുകയാണെന്ന് ‍ഡിസംബര്‍ 19-ന് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു (L’Osservatore Romano)  നല്കിയ പ്രതാവനയില്‍ വ്യക്തമാക്കി.                                           

ചൊവ്വാഴ്ച രാവിലെ യംഗൂണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ കച്ചിനിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ച്ചതും, മിലിട്ടറി തലവന്‍, നയി നയി സ്വേ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തിയ കര്‍ദ്ദിനാള്‍ ബോയ്ക്ക് അകടമ്പടിയായതും,  പുറത്താക്കപ്പെട്ട റോഹിംഗ്യകള്‍ തിരിച്ചു രാജ്യാതിര്‍ത്തി കടക്കാതിരിക്കാന്‍ കെണിയായി വച്ച  ‘ലാന്‍ഡ് മൈനു’കള്‍ കണ്ടെത്തി നിര്‍വ്വീര്യമാക്കാന്‍ ശ്രമിക്കുന്നും അനുരഞ്ജനപാതയിലെ വലിയ കാല്‍വയ്പുകളായി  മ്യാന്മാറില്‍നിന്നുമുള്ള സഭയുടെ  പ്രസ്താവന വ്യക്തമാക്കി.

മ്യാന്മറിലെ കച്ചിന്‍  സംസ്ഥാനത്തുനിന്നുമാത്രം കുടിയിറക്കപ്പെട്ടവര്‍ കുട്ടികളും സ്ത്രീകളും അടക്കം  ഒരുലക്ഷത്തി ഇരുപതിനായിരത്തോളം  പോരാണ് (1, 20, 000 ).  നൂറില്‍ അധികം ക്യാമ്പുകളില്‍നിന്ന് അവരില്‍പ്പലരും ഇപ്പോള്‍ സ്വന്തം ഭവനത്തിലേയ്ക്കും ഗ്രാമത്തിലേയ്ക്കും മടങ്ങിപ്പോകുന്ന ശ്രമകരമായ പ്രകൃയിലാണ്.  ഏറെ പ്രത്യാശ പകരുന്ന ദേശീയോദ്ഗ്രഥനവും രോഹിംഗ്യകളുടെ പുനരധിവാസവും, എല്ലാം നവമായി തുടങ്ങുന്നതിന്‍റെ ക്ലേശത്തിലുമാണ് രാഷ്ട്രം ഇപ്പോഴെന്നും, ഈ പുതുജീവന്‍റെ തുടക്കത്തിന്  പാപ്പാ ഫ്രാന്‍സിസ് നല്കിയിട്ടുള്ള ധാര്‍മ്മികവും ഭൗതികവുമായ പിന്‍തുണ നന്ദിയോടെ അനുസ്മരിക്കുന്നെന്നും ദേശീയ മെത്രാന്‍ സംഘത്തിന്‍റെ പേരില്‍ നല്കിയ പ്രസ്താവനയിലൂടെ ഫാദര്‍ മരിയാനോ നായിങ് അറിയിച്ചു.








All the contents on this site are copyrighted ©.