2017-12-21 10:11:00

പെറുവിലെ മാമരത്തോപ്പ് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍


ചിലി-പെറു തെക്കെ അമേരിക്കന്‍ നാടുകളിലേയ്ക്കുള്ള  അപ്പസ്തോലിക സന്ദര്‍ശനം 2018 ജനുവരി 18-21.

2018 ജനുവരി 18-മുതല്‍ 21-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് ആമസോണിയന്‍ രാജ്യമായ പെറു സന്ദര്‍ശിക്കുന്നത്.  തദ്ദേശസംസ്ക്കാരങ്ങളെ താലോലിക്കുന്ന ഒരു ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിനോടുള്ള വാത്സല്യമായിരിക്കണം, തങ്ങളുടെ രാജ്യത്തെ വടക്കു-കിഴക്കന്‍ പ്രവിശ്യയിലെ 1800 ഹെക്ടര്‍ അല്ലെങ്കില്‍ 5000-ത്തോളം ഏക്കര്‍വരുന്ന ഹരിതാഭയാര്‍ന്ന ആമസോണിയന്‍ മാമരത്തോപ്പ് (Woodland)  “പാപ്പാ ഫ്രാന്‍സിസിന്‍റെ മാമരത്തോപ്പ്” ( the woodland of Pope Francis) എന്നു വിളിക്കപ്പെടാന്‍ പോകുന്നതെന്ന്, പെറുവിലെ ആമസോണിയന്‍ തദ്ദേശസമൂഹം, ‘അമാഹുവാക്ക’യുടെ  Amahuaca Ethnic Group പ്രസ്താവന വെളിപ്പെടുത്തി.  പെറുവിലെ ഇങ്ങനെയുള്ള വലിയ മരത്തോപ്പുകള്‍ തദ്ദേശസംസ്ക്കാരങ്ങളുടെ സങ്കേതവും, അവരുടെ സംസ്ക്കാരത്തനിമയുടെയും പ്രതീകമാണ്.

2018 ജനുവരി 19-നാണ് പാപ്പാ ഫ്രാന്‍സിസ് പെറുവിലെ  തദ്ദേശജനതയുമായി കൂടിക്കാഴ്ച നടത്തുന്നത്. പുവര്‍ത്തെ മല്‍ദൊനായില്‍ നടക്കുന്ന സംഗമത്തില്‍വച്ചായിരിക്കും  മാമരത്തോപ്പ് പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ തദ്ദേശഭാഷയായ അമലഹുവാക്കയില്‍ “നീഹി യൂപാ  പാപാ  ഫ്രാന്‍ചീസ്ക്കോ”  (The Woodland of Pope Francis) എന്നു വിളിക്കപ്പെടാന്‍  പോകുന്നത്.

ജനുവരി 15-മുതല്‍ 18-വരെ അയല്‍രാജ്യമായ  ചിലി സന്ദര്‍ശിച്ചശേഷമാണ് പാപ്പാ ഫ്രാന്‍സിസ് പെറുവിലെത്തുന്നത്.  








All the contents on this site are copyrighted ©.