2017-12-21 13:16:00

അനിവാര്യ സ്നേഹം-പാപ്പായുടെ ട്വീറ്റ്


ജീവിതം ഫലസമ്പുഷ്ടമാകണമെങ്കില്‍ സ്നേഹം അനിവാര്യമെന്ന് മാര്‍പ്പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളോട്.

വ്യാഴാഴ്ച (21/12/17) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“സ്നേഹത്തിന്‍റെ അഭാവത്തില്‍ ജീവിതവും വിശ്വാസവും ഫലശൂന്യമാകും” എന്നാണ് പാപ്പാ, വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.