2017-12-15 12:39:00

പാപ്പായുടെ 81-Ͻ൦ പിറന്നാള്‍- പാവങ്ങള്‍ക്കൊരു വിരുന്ന്


ഫ്രാന്‍സീസ് പാപ്പായുടെ 81-Ͻ൦ പിറന്നാളിനോടനുബന്ധിച്ച് റോമിലെ ഒരു തൊഴില്‍ പരിശീലന വിദ്യഭ്യാസ സ്ഥാപനം പാവപ്പെട്ടവര്‍ക്ക് ഉച്ചവിരുന്നൊരുക്കി.

ഡിസംബര്‍ 17 ന്, അതായത്, ഈ ഞായറാഴ്ചയാണ് പാപ്പായുടെ പിറന്നാള്‍.

ഈ പിറന്നാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച(15/12/17)യാണ് റോമില്‍ പാചകം, ഹോട്ടല്‍ മനേജ്മെന്‍റ് എന്നിവയില്‍ പ്രധാനമായും പരിശീലനം നല്കുന്ന ഒരു സ്ഥാപനം (I.P.S.E.O.A) അതായത്, "ഇസ്തിത്തൂത്തൊ ലെനൊഗസ്ത്രൊണമീയ എ ലോസ്പിത്തലിത്താ" അല്‍ബെര്‍ഗിയേര, പാവപ്പെട്ടവരായ നാല്പതോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്കിയത്.

ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുടെ കാര്യത്തില്‍ സവിശേഷശ്രദ്ധപുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളായ യുവതീയുവാക്കള്‍ ഒരുക്കിയ ഈ വിരുന്നിന് പ്രത്യേകമായ ഒരര്‍ത്ഥം കൈവരുന്നുവെന്നും പാപ്പായോടുള്ള സ്നേഹവും ഇതില്‍ പ്രകടമാണെന്നും റോം രൂപതയുടെ സഹായമെത്രാന്‍ ഔഗൂസ്തൊ പാവൊളൊ ലൊയൂദിചെ പ്രതികരിച്ചു.   








All the contents on this site are copyrighted ©.