2017-12-13 19:56:00

തദ്ദേശജനതയെ തുണച്ച പ്രബോധനം : 'ജനതകളുടെ പുരോഗതി'


ജനതകളുടെ പുരോഗതി, Populorum Progressio ചാക്രിക ലേഖനത്തിന്‍റെ പേരിലുള്ള ധര്‍മ്മസ്ഥാപനത്തിന്‍റെ (foundation) രജതജൂബിലിക്ക് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു.

ജനതകളുടെ പുരോഗതി ലക്ഷ്യമാക്കി 1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പ്രബോധിപ്പിച്ചതാണ് Populorum Progressio, ചാക്രികലേഖനം. വിസ്തൃതമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും, കരീബിയന്‍ പ്രദേശത്തെ ജനതകളുടെയും പുരോഗതി ലക്ഷ്യമാക്കി 1992-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടങ്ങിവച്ചതാണ് Populorum Progressio Foundation.  ധര്‍മ്മസ്ഥാപനത്തിന്‍റെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ സമ്മേളിച്ച ലാറ്റിനമേരിക്കന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിനാണ് ആരംഭദിനമായ ഡിസംബര്‍ 12-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്.

സമൂഹവും, പലപ്പോഴും അധികാരികള്‍പോലും അനാസ്ഥ കാണിക്കുന്ന തദ്ദേശജനതകളുടെ പുരോഗമനപരമായ അടിയന്തിര ആവശ്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കാനും, വികസനപദ്ധതികള്‍ ആസൂത്രണംചെയ്യാനും ഈ ധര്‍മ്മസ്ഥാപനം ചെയ്തിട്ടുള്ള നിശബ്ദസേവനങ്ങളെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു. ജൂബിലി ആഘോഷിക്കുന്നത്രയും കാലഘട്ടത്തില്‍, 25 വര്‍ഷക്കാലം ലാറ്റിനമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും ക്ലേശിക്കുന്ന ജനതയ്ക്ക് സമാശ്വാസമായി 4,400 പദ്ധതികള്‍, പ്രത്യേകിച്ച് തദ്ദേശജനതയുടെ ഉന്നമനത്തിനായി ഈ ഫൗണ്ടേഷന്‍ ഫലവത്താക്കിയിട്ടുള്ളത് പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സഹായിച്ച ഉദാരമതികളായ ധാരാളം അഭ്യൂദയകാംക്ഷികള്‍ക്കും സഹകാരികള്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.

വലിയ സമ്പത്തും പ്രകൃതി വിഭവങ്ങളും ഉപായസാദ്ധ്യതകളും സാംസ്ക്കാരിക സമ്പന്നതയുമുള്ള ഭൂഖണ്ഡമാണ് ലാറ്റിനമേരിക്ക. എന്നാല്‍ ജനതകളുടെ പുരോഗതിയെ തകര്‍ത്ത അഴിമതിക്കും അനീതിക്കുമെതിരെ പോരാടാനും, സമൂഹത്തിന്‍റെ ഉന്നമനത്തിനായി വിശിഷ്യാ, പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ പുരോഗതിക്കായി കൈകോര്‍ക്കാനും ‘പോപ്പുളോരും പ്രോഗ്രസ്സിയോ’ പ്രബോധനം പ്രചോദനമായിട്ടുള്ളത് പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

പണത്തെ ദൈവത്തെപ്പോലെ പൂവിട്ട് ആരാധിക്കുന്ന രാഷ്ട്രങ്ങളിലെ വികലമായ സാമ്പത്തിക സംവിധാനങ്ങളും, എന്നാല്‍ സമൂഹത്തിന്‍റെ സാമ്പത്തിക പദ്ധതികളില്‍ കേന്ദ്രസ്ഥാനത്തു വരേണ്ട ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന പാര്‍ശ്വവത്ക്കരണത്തിന്‍റെയും പരിത്യക്തതയുടെയും നയങ്ങളാണ് ഇന്നും പല രാഷ്ട്രങ്ങളിലും നടമാടുന്നത്. അങ്ങനെ മനുഷ്യര്‍ തന്നെ മനുഷ്യന് എതിരാകുന്ന ‘വലിച്ചെറിയല്‍ സംസ്ക്കാരം’ Culture of Waste  സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ജീവിക്കാനും സന്തോഷം പരത്താനുമുള്ള സാദ്ധ്യതകള്‍ അത് ഇല്ലാതാക്കി ജീവിതം യാതനാപൂര്‍ണ്ണവും വേദനിറഞ്ഞതുമാക്കുന്നു....








All the contents on this site are copyrighted ©.