2017-12-08 13:08:00

മറിയം : ക്രിസ്തുവിലേക്കുള്ള സരണി, പാപ്പായുടെ ട്വീറ്റ്


പരിശുദ്ധ കന്യകാമറിയം നമുക്കെന്നും ക്രിസ്തുവിങ്കലേക്കുള്ള മാര്‍ഗ്ഗമായിരിക്കട്ടെയെന്ന് മാര്‍പ്പാപ്പാ.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍, വെള്ളിയാഴ്ച (08/12/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

“കന്യകാമറിയം സദാ നമ്മുടെ അഭയസങ്കേതവും സാന്ത്വനവും ക്രിസ്തുവിലേക്കു നയിക്കുന്ന പാതയും ആയിരിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.