2017-12-08 12:14:00

ക്രിസ്തുമസ്ഗീതങ്ങള്‍ ദൈവസ്നേഹത്തിന്‍റെ വിസ്മയങ്ങള്‍


“കരോള്‍ ഗീതങ്ങള്‍ ദൈവസ്നേഹത്തിന്‍റെ വിസ്മയങ്ങള്‍ പ്രഘോഷിക്കുന്നു.”   -  പാപ്പാ ഫ്രാന്‍സിസ്

ഡിസംബര്‍ 7-Ɔ‍‍‍൦ തിയതി വ്യാഴാഴ്ച രാവിലെ ഇറ്റലിയിലെ ബൊളോഞ്ഞയില്‍നിന്നുമുള്ള  150 പേരുള്ള കുട്ടികളുടെ ഗായകസംഘം പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തിയിരുന്നു. മരിയേല വെന്ത്രെയുടെ നാമത്തിലുള്ള ഗായക സംഘവുമായി ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് പാപ്പാ കൂടിക്കാഴ്ച നടത്തി അവര്‍ക്ക് സന്ദേശം നല്കി. അവരുടെ ഗാനങ്ങള്‍ ശ്രവിക്കാനും പാപ്പാ സമയം കണ്ടെത്തി.

2000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകം കണ്ട ദൈവത്തിന്‍റെ വിസ്മയകരമായ ഇടപെടലുകളാണ് കരോള്‍ ഗീതങ്ങളിലൂടെ ചരിത്രത്തില്‍ ഇന്നും പ്രഘോഷിക്കപ്പെടുന്നത്. ദൈവം ലോകത്ത് ഒരു ശിശുവായി പിറന്നുകൊണ്ട് എക്കാലത്തും മനുഷ്യര്‍ക്ക് നന്മയും രക്ഷയും ലഭ്യമാക്കിയതിന്‍റെ ഓര്‍മ്മയാണ് ക്രിസ്തുമസ്! നന്മയുടെ മൂല്യങ്ങള്‍ ജീവിതത്തില്‍ പാടിപ്രകീര്‍ത്തിക്കുമ്പോള്‍ നാം സര്‍വ്വനന്മയായ ദൈവത്തെ സ്തുതിക്കുകയും അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.

കുട്ടികളുടെ ലാളിത്യമാര്‍ന്ന ആലാപനശൈലി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതാണ്. ഏറെ പ്രശാന്തതയും സന്തോഷവും പ്രസരിപ്പിക്കാന്‍ വേണ്ടുവോളം കുട്ടികളുടെ ശബ്ദത്തിന് കരുത്തുണ്ട്. ഇന്ന് ലോകം അന്വേഷിക്കുന്നത് ശാന്തിയും സന്തോഷവുമാണ്. അതിനാല്‍ നിങ്ങളുടെ ഈ സംഗീത സന്തോഷത്തോടെ തുടരുക! ജീവിതത്തിന്‍റെ ശരിയായ മൂല്യങ്ങള്‍ പാടിപ്രഘോഷിക്കുക.  നല്ല ഗീതങ്ങളിലൂടെയും ഈണങ്ങളിലൂടെയും ദൈവത്തെ സ്തുതിക്കുകയും അവിടുത്തേയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുക!! പ്രത്യേകിച്ച് ഈ ആഗമനകാലത്ത് നിങ്ങള്‍ പാടുന്ന കരോള്‍ ഗീതങ്ങള്‍ ആസന്നമാകുന്ന ക്രിസ്തുമസ്സിന് ഒരുക്കമാണ്. ദൈവം മനുഷ്യനായി അവതരിച്ചത് നമ്മോടൊപ്പം ഈ ലോകത്ത് ആയിരിക്കുവാനാണ്. ക്രിസ്തുവില്‍ നാം കാണുന്നത് ദൈവപിതാവിന്‍റെ സ്നേഹവും കരുണയുമാണ്. 








All the contents on this site are copyrighted ©.