2017-12-07 16:34:00

ജെയിംസ് ആനാപറമ്പില്‍ ആലപ്പുഴയുടെ സഹായമെത്രാന്‍


ആലപ്പുഴ രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ‘കോജുത്തോര്‍’ സഹായമെത്രാനെ നിയോഗിച്ചു.   ഡിസംബര്‍ 7-Ɔ൦ തിയതി വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച ഡിക്രി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി സേവനംചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബൈബിള്‍ വിജ്‍ഞാനീയ-ദൈവശാസ്ത്ര അദ്ധ്യാപകനുമായി അവിടെ സേവനംചെയ്യവെയാണ് മോണ്‍സീഞ്ഞോര്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പലിനെ പിന്‍തുടര്‍ച്ച സ്ഥാനമുള്ള സഹായ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയാണ് ആലപ്പുഴയുടെ ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷന്‍.

55 വയസ്സുള്ള മോണ്‍സീഞ്ഞോര്‍ ആനാപറമ്പില്‍ പശ്ചിമ കൊച്ചിയില്‍ കണ്ടക്കടവു സ്വദേശിയും ആലപ്പുഴ രൂപതാംഗവുമാണ്. 52 ഇടവകകളും 22 കപ്പേളകളും സ്ഥാപനങ്ങളുമുള്ള ആലപ്പുഴ രൂപത 1952-ല്‍ സ്ഥാപിതമാണ്. കത്തോലിക്കരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാണ്.
All the contents on this site are copyrighted ©.