2017-12-01 13:07:00

തുറവുള്ള മനോഭാവം അനിവാര്യം -പാപ്പായുടെ ട്വീറ്റ്


അപരനെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ തുറവുള്ള മനോഭാവം അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

മ്യന്മാറില്‍ നിന്ന് പലായനംചെയ്തിരിക്കുന്ന ആയിരക്കണക്കിന് റൊഹീംഗ്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്കിയിരിക്കുന്ന ബംഗ്ലാദേശില്‍ വ്യാഴാഴ്ച(30/11/17) മ്യന്‍മാറില്‍ നിന്നെത്തിയ ഫ്രാന്‍സീസ് പാപ്പാ അവിടെനിന്ന്  വെള്ളിയാഴ്ച (01/12/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

“ജീവിതത്തിന്‍റെ പൊരുള്‍ തേടിയുള്ള യാത്രയില്‍ ഏകാന്തതയും അസ്വസ്തതയും അനുഭവിക്കുന്നവരെ സ്വാഗതം ചെയ്യുന്നതിന് എത്രമാത്രം തുറവ് ആവശ്യമാണ്” എന്നാണ് 21-Ͻ൦ വിദേശ അപ്പസ്തോലിക പര്യടനത്തിലായിരിക്കുന്ന പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഞായറാഴ്ച (26/11/17) ആരംഭിച്ച തന്‍റെ വിദേശ അപ്പസ്തോലികയാത്രയുടെ വേദികളായ മ്യന്മാറും ബംഗ്ലാദേശും പിന്നിട്ട് പാപ്പാ ശനിയാഴ്ച (02/11/17) രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.  

വിവിധഭാഷകളിലായി 4 കോടിയിലേറെ ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.