2017-11-30 09:18:00

അശാന്തിക്കു കാരണമാകുന്നത് ഉപരിപ്ലവമായ മതാനുഷ്ഠാന രീതകള്‍


നവംബര്‍ 29 ബുധന്‍, മ്യാന്മര്‍

ബഹുഭൂരിപക്ഷം ബുദ്ധമതവും, ഒപ്പം ഇതര പുരാതന മതന്യൂനപക്ഷങ്ങളും മ്യാന്മറിന്‍റെ  വൈവിധ്യാമാര്‍ന്ന സാംസ്ക്കാരികത വെളിപ്പെടുത്തുന്നുണ്ടെങ്കിലും, മതങ്ങളുടെ പൊള്ളയായ ആചാരാനുഷ്ഠാനങ്ങളും,  ഒപ്പം അവയെ ചൂഷണം ചെയ്യുന്ന സാമൂഹിക രാഷ്ട്രീയ നേതൃത്വവുമാണ് നാടിന്‍റെ സമാധാന നിലയെ തകിടംമറിക്കുന്നതെന്ന്.. എന്ന ബര്‍മ്മീസ് സന്ന്യാസിനിയും സാമൂഹികസേവകയുമായ  കേതു മാലയുമായി ഫിലിപ്പാ നടത്തിയ അഭിമുഖം വ്യക്തമാക്കി.

മതത്തെയും അതിന്‍റെ മൂല്യങ്ങളെയും ഗൗരവത്തോടെ കാണേണ്ടതുണ്ടത് ജീവല്‍ബന്ധിയായൊരു വിശ്വാസം വളര്‍ത്തിയെടുക്കാന്‍  ആവശ്യമാണ്. എന്നാല്‍ അഴിമതി ഏറെ രൂക്ഷമായ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകള്‍കൊണ്ട് ജനങ്ങള്‍ക്കു അതിനു സാധിക്കുന്നില്ല. സംഘര്‍ങ്ങളുടെ മദ്ധ്യേയാണ് ജീവിതം തള്ളിനീക്കുന്നതെന്ന്  കേതു മാല വെളിപ്പെടുത്തി. ആഴമായ ദൈവിക ബന്ധമില്ലാത്തതിനാല്‍ സാമൂഹിക തലത്തിലും വ്യക്തിഗത ബന്ധങ്ങളിലും അത് പ്രതിഫലിക്കുന്നുണ്ട്. ഇങ്ങനെയാണ് മതാത്മകജീവിതം പൊള്ളയാകുന്നതും, ഈശ്വരവിശ്വാസികള്‍ അധര്‍മ്മത്തിനു കൂട്ടുനില്ക്കുന്നതുമെന്ന്   വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയായ കേതു മാല (65) അഭിപ്രായപ്പെട്ടു.  വിശ്വാസപ്രഘോഷണം സന്തോഷപൂര്‍ണ്ണമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുമ്പോള്‍, അത്  ഇവിടെ  മ്യാന്മാറില്‍ ഊഷ്മളതയില്ലാത്തതും  ഉദാസീനവുമാണെന്ന്. കേതു മാല അഭിമുഖത്തില്‍ പ്രസ്താവിച്ചതായി ഫിലപ്പാ പറഞ്ഞു.

പാപ്പാ ഫ്രാന്‍സിസിന്‍റെ മ്യാന്മര്‍-ബംഗ്ലദേശ് അപ്പസ്തോലികയാത്ര പിന്‍തുടരുന്ന മാധ്യമപ്രവര്‍ത്തകരില്‍ വത്തിക്കാന്‍ റോഡിയോയുടെ ഇംഗ്ലിഷ് രാജ്യാന്തര വിഭാഗം (Radio Vatican English World)   റിപ്പോര്‍ട്ടറാണ് ഫിലിപ്പാ ഹിച്ചന്‍. 
All the contents on this site are copyrighted ©.