2017-11-25 10:39:00

‘‘നമ്മുടെ ഹൃദയം ആത്മാവിന്‍റെ ആലയം’’: ഫ്രാന്‍സീസ് പാപ്പാ


നവംബര്‍ 24-ാം തീയതി, വെള്ളിയാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ മക്കബായഗ്രന്ഥത്തില്‍ നിന്നും വി. ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമുള്ള വചനഭാഗങ്ങളെ വ്യാഖ്യാനിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

വിജാതീയരാല്‍ അശുദ്ധമാക്കപ്പെട്ട ജറുസലെം ദേവാലയം യൂദാസ് മക്കബേയൂസിന്‍റെ നേതൃത്വത്തില്‍ വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കുന്നതും, യേശു ജറുസലെം ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയ വിക്രയങ്ങള്‍ നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുന്നതുമായ വായനകളെ ആസ്പദമാക്കിയുള്ള ചിന്തകള്‍ പങ്കുവച്ചുകൊണ്ട് പാപ്പാ വിശ്വാസികളോടു ചോദിച്ചു:  ''എങ്ങനെയാണ് ദൈവത്തിന്‍റെ ആലയം വിശുദ്ധമാക്കാന്‍ കഴി യുക?  അത് ജാഗ്രതയിലൂടെയും ശുശ്രൂഷയിലും ഉദാരതയിലൂടെയുമാണ്...  ഏറ്റവും പ്രധാനമായ ദൈവാലയം നമ്മുടെ ഹൃദയമാണ്.  നമ്മുടെ ഉള്ളില്‍ പരിശുദ്ധാരൂപി വസിക്കുന്നു. എന്നാല്‍ എന്താണ് നമ്മുടെ ഹൃദയത്തിനു സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.  അതിന്‍റെ വിചാരങ്ങളെന്താണ്? ആശയങ്ങളും ആദര്‍ശങ്ങളുമെന്താണ്?  ആത്മാവോടുകൂടിയാണോ നാം  സംസാരിക്കുക, ആത്മാവോടുകൂടിയാണോ ശ്രവിക്കുക... എന്‍റെ ഉള്ളിന്‍റെ കാവല്‍ക്കാരനായിരിക്കണം ഞാന്‍.  കാരണം, ഹൃദയം അതു പരിശുദ്ധാത്മാവിനായി മാത്രമുള്ള ദേവാലയമാണ്... ആ ദേവാലയം, ആന്തരികദേവാലയം വിശുദ്ധീകരിക്കുക, അതിനെ കാത്തുസൂക്ഷിക്കുക''. തുടര്‍ന്ന് നമ്മുടെ  ഇടവക ദേവാലയങ്ങളെല്ലാം ശുശ്രൂഷയുടെ ഇടമാകണം എന്ന ആഗ്രഹം പങ്കവച്ചുകൊണ്ടാണ് പാപ്പാ വചനസന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.