2017-11-25 13:33:00

മ്യന്മാറിനും ബംഗ്ലാദേശിനും പാപ്പായുടെ ട്വിറ്റര്‍ ആശംസകള്‍


തന്‍റെ ഇടയസന്ദര്‍ശനം പാര്‍ത്തിരിക്കുന്ന രാജ്യങ്ങളായ മ്യന്മാറിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ക്ക് പാപ്പായുടെ ആശംസകള്‍ ട്വിറ്ററിലൂടെ.

ഈ ശനിയാഴ്ച (25/11/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ആ ജനങ്ങളെ തന്‍റെ സൗഹൃദം ഒരിക്കല്‍ കൂടി അറിയിച്ചത്.

“മ്യന്മാറും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന വേളയില്‍ ആ ജനതകള്‍ക്ക് അഭിവാദനത്തിന്‍റെയും സൗഹൃദത്തിന്‍റെയുമായ സന്ദേശമേകാന്‍ ഞാന്‍ അഭിലഷിക്കുന്നു. നിങ്ങളുമായി നേരില്‍ കാണുന്ന സമയത്തിനായി ഞാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.