2017-11-06 14:22:00

ഒരു വിജ്ഞാനസങ്കീര്‍ത്തനം സംഗീതരൂപത്തില്‍


സങ്കീര്‍ത്തനം 91

ആലാപനം അനൂപും സംഘവും
ഈണം :  ഹാരി കൊറയയും ഫാദര്‍ വില്യം നെല്ലിക്കലും.

വത്തിക്കാന്‍ റേഡിയോയുടെ വചനവീഥി എന്ന പരിപാടിയിലാണ്
ഈ സങ്കീര്‍ത്തനം ഉപയോഗിക്കുന്നത്. ബൈബിളിലെ 91-Ɔമത്തെ സങ്കീര്‍ത്തനമാണ്.

ലളിതമായ ഈ ഈണത്തിന് ചിറകുനല്കിയത് ഹാറി കൊറയയാണ്. 
ഹാരിയുടെ നല്ല മനസ്സോടൊപ്പം സ്വന്തം കീബോര്‍ഡും, സ്റ്റുഡിയോയും സമയവും അദ്ധ്വാനവുമൊക്കെ കോര്‍ത്തിണക്കിയാണ് ഈ വചനവീഥിയെന്ന വത്തിക്കാന്‍ റേഡിയോ  സങ്കീര്‍ത്തനപഠനപരമ്പര യാഥാര്‍ത്ഥ്യമാകുന്നത്. ഈ ഗീതങ്ങള്‍ ദേവാലയങ്ങളില്‍ വിശ്വാസികള്‍ക്ക് ഏറ്റുപാടാവുന്ന ലത്തീന്‍-ഗ്രിഗോരിയന്‍ ആരാധനക്രമ ശൈലിയാണ് അവംലംബിച്ചിരിക്കുന്നത്. ഈണങ്ങളില്‍  ഒരു തദ്ദേശഭാവവും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. 50-ല്‍ അധികം സങ്കീര്‍ത്തനങ്ങള്‍ ‍ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ സംഗീതകൂട്ടായ്മ 2014-ല്‍ ആരംഭിക്കുമ്പോള്‍ ഹാരി സെന്‍റ് ആല്‍ബര്‍ട്സ് കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ അവിടെ ഫിസ്കിസ് വിഭാഗം അദ്ധ്യാപകനാണ്. ഹാരിയുടെ മനസ്സില്‍ ഇനിയും നാദലയങ്ങള്‍ വിരിയട്ടെ!

ഈ ഉദ്യമത്തോടു സഹകരിക്കുന്ന ഗായകന്‍ രമേഷ് മുരളിയെയും മറ്റു സംഗീതസുഹൃത്തുക്കളെയും
നന്ദിയോടെ അനുസ്മരിക്കുന്നു!

പ്രഭണിതം പദം 2 
അത്യുന്നതനാം കര്‍ത്താവിനു സ്തോത്രംപാടിടുവിന്‍
സര്‍വ്വചരാചരനാഥനു നിത്യം നന്ദിമൊഴിഞ്ഞിടുവിന്‍

പദങ്ങള്‍ 2-3 
1. ദൈവമേ, അങ്ങയുടെ നാമത്തിനു
സ്തുതികള്‍ ആലപിക്കുന്നത് എത്രയോ ശ്രേഷ്ഠം!
പ്രഭാഷത്തിലങ്ങേ കരുണയും രാത്രിയില്‍ അങ്ങേ വിശ്വസ്തതയും
ഉത്ഘോഷിക്കുന്നത് എത്രയോ ഉചിതം.

പദങ്ങള്‍ 13-14
2. നീതിമാന്മാര്‍ പനപോലെ തഴച്ചുവളരും
ലബനോണിലെ ദേവദാരുക്കള്‍പോലെ
കര്‍ത്താവിന്‍റെ ഭവനത്തിലവരെ നട്ടിരിക്കുന്നു
അവര്‍ ദൈവത്തിനങ്കണത്തില്‍ തഴച്ചുവളരും.

പദങ്ങള്‍ 15-16
3. വര്‍ദ്ധക്യത്തിലുമവര്‍ സമൃദ്ധമായ് ഫലംപുറപ്പെടുവിക്കും
അവര്‍ ഇലചൂടി പുഷ്ടിയായ് നില്ക്കും
കര്‍ത്താവു നീതിമാനെന്നവര്‍ പ്രഘോഷിക്കും
അവിടുന്നാണെന്‍റെ അഭയകേന്ദ്രം.








All the contents on this site are copyrighted ©.