2017-11-04 12:54:00

വിശ്വാസവും പ്രത്യാശയും പകരുക- പാപ്പായുടെ ട്വീറ്റ്


വിശ്വാസവും പ്രത്യാശയും പകരാന്‍ കഴിയുന്ന സുവിശേഷപ്രഘോഷകരെയാണ് സഭയ്ക്കാവശ്യമെന്ന് മാര്‍പാപ്പാ.

ഈ ശനിയാഴ്ച (04/11/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

“ഉത്സാഹത്തോടും വിവേകത്തോടുംകൂടെ സുവിശേഷം പ്രഘോഷിക്കാനും പ്രത്യാശ ജ്വലിപ്പിക്കാനും വിശ്വാസമുളവാക്കാനും കഴിയുന്നവരെ സഭയ്ക്കാവശ്യമുണ്ട്” എന്നാണ് പാപ്പാ, ദൈവമഹത്വം മാത്രമായിരിക്കണം എല്ലാ പ്രവൃത്തികളുടെയും ലക്ഷ്യമെന്നത് ജീവിതദാര്‍ശമാക്കിയിരുന്ന വിശുദ്ധ ചാള്‍സ് ബൊറോമെയൊയുടെ തിരുന്നാള്‍ ദിനത്തിലെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.