2017-10-28 12:48:00

ഹൃദയപരിവര്‍ത്തനവും തുറവും അനിവാര്യം- പാപ്പാ


യുദ്ധത്തിന്‍റെയും നിഷ്ടൂരാക്രമണങ്ങളുടെയും തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരോടു കാരുണ്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ കഴിയണമെങ്കില്‍ ഹൃദയപരിവര്‍ത്തനവും ദൈവത്തോടും അയല്‍ക്കാരനോടുമുള്ള തുറവും അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

സായുധസംഘര്‍ഷങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനെ സംബന്ധിച്ച ജനീവാ ഉടമ്പടിയുടെ രണ്ട് അനുബന്ധരേഖകള്‍ അംഗീകരിക്കപ്പെട്ടതിന്‍റെ 40-Ͻ൦ വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവകാരുണ്യ അന്താരാഷ്ട്രാവകാശങ്ങളെ അധികരിച്ച് റോമില്‍ സംഘടിപ്പിക്കപ്പെട്ട മൂന്നാമത് സമ്മേളനത്തില്‍ സംബന്ധിക്കുന്നവരടങ്ങിയ ഇരുന്നൂറ്റിയമ്പതോളംപേരുടെ സംഘത്തെ ശനിയാഴ്ച (28/10/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മുടെ കണ്‍മുന്നിലെത്തുന്ന ജീവനില്ലാത്തതോ, അംഗംഭംഗം സംഭവിച്ചതോ, ശിരസ്സറ്റതോ ആയ ദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും, പീഢിതരുടെയും ക്രൂശിക്കപ്പെട്ടവരുടെയും ചിത്രങ്ങളുമൊക്കെ നരകുലത്തിന്‍റെ മനസ്സാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമാകുകയാണെന്ന് പാപ്പാ പറയുന്നു.

ഇത്തരം വാര്‍ത്തകളുടെ അതിപ്രസരം ചിലപ്പോള്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അപകടമുണ്ടെന്നും പാപ്പാ മുന്നറിയിപ്പുനല്കുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ സഹാനുഭൂതിയാലും ഐക്യദാര്‍ഢ്യത്താലും ചരിക്കുക പ്രയാസമായിത്തീരുമെന്നും പാപ്പാ പറയുന്നു.  








All the contents on this site are copyrighted ©.