2017-10-27 13:16:00

ദൈവസ്നേഹം കരുണാസാന്ദ്രം - പാപ്പായുടെ ട്വീറ്റ്


കരുണാസന്ദ്രമായൊരു സ്നേഹമാണ് ദൈവത്തിന് നമ്മോടുള്ളതെന്ന് പാപ്പാ.

ഈ വെള്ളിയാഴ്ച (27/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഈ സവിശേഷതയെക്കുറിച്ച് തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മെ സദാ സ്വീകരിക്കാനും നിരന്തരം കാത്തുപരിപാലിക്കാനും നമ്മോടു അവിരാമം പൊറുക്കാനും കഴിയുന്ന കരുണയാല്‍ അത്രമാത്രം സമ്പന്നമായ ഒരു സ്നേഹമാണത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.