2017-10-26 10:41:00

യൂറോപ്യന്‍ യൂണിയന്‍ സമാധാനവഴികളില്‍ - ചര്‍ച്ചാസമ്മേളനം


വത്തിക്കാനും യൂറോപ്യന്‍ യൂണിയനും കൈകോര്‍ക്കുന്ന ചര്‍ച്ചാവേദി.

ലോക സമാധാനത്തില്‍ യൂറോപ്യന്‍ യൂണിയനുള്ള പങ്കിനെക്കുറിച്ച് വത്തിക്കാനില്‍ സമ്മേളനം. ഒക്ടോബര്‍ 27-മുതല്‍ 29-വരെ തിയതികളില്‍ വത്തിക്കാനിലെ സിനഡുഹാളില്‍ ചേരുന്ന സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യും.

സമാധാന വഴികളില്‍ യൂറോപ്യന്‍ യൂണിയനുള്ള പങ്കിനെക്കുറിച്ച് പുനരവലോകനംചെയ്യുന്ന സംവാദത്തില്‍ സഭയുടെ ഉന്നത പ്രതിനിധികളും രാഷ്ട്രനേതാക്കളും പങ്കെടുക്കുമെന്ന് ഒക്ടോബര്‍ 25-Ɔ൦ തിയതി ബുധനാഴ്ച യൂറോപ്പിലെ കത്തോലിക്കസഭയും (Comece) വത്തിക്കാനും സംയുക്തമായി ഇറക്കിയ പ്രസ്താവന അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലെ കത്തോലിക്കാ സഭാക്കൂട്ടായ്മയുടെ (Comece) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റയ്നാര്‍ഡ് മാക്സും, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമാണ് സമ്മേളനത്തിന്‍റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

യൂറോപ്പിന്‍റെ സമാധാനനിലയെക്കുറിച്ചു പരിചിന്തനംചെയ്യുന്ന സംഗമത്തെ സംബന്ധിച്ച പത്രസമ്മേളനം വത്തിക്കാന്‍റെ 
പ്രസ്സ് ഓഫിസില്‍ ഒക്ടോബര്‍ 27-Ɔ൦ തിയതി വെള്ളിയാഴ്ച വിളിച്ചുകൂട്ടും. പ്രസ്താവന വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.